ശ്രീനഗര്‍: അഫ്‌സല്‍ ഗുരുവിന്റെ ചരമദിനത്തോടനുബന്ധിച്ച് കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.

To advertise here,

ചരമവാര്‍ഷികത്തിന്റെ ഭാഗമായി കശ്മീരില്‍ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ബന്ദ് ആചരിക്കുകയാണ്. 2001 പാര്‍ലമെന്റ്  ആക്രമണത്തിലെ മുഖ്യപ്രതിയായ അഫസല്‍ ഗുരുവിനെ 2013 ഫെബ്രുവരി 9നാണ് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്.

ഫെബ്രുവരി 11നും കശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്. നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് സ്ഥാപകന്‍ മഖ്ബൂല്‍ ഭട്ടിന്റെ ചരമദിനത്തോടനുബന്ധിച്ചാണ് 11ന് ബന്ദ് ആചരിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 1984 ലാണ് മഖ്ബൂല്‍ ഭട്ടിനെ തിഹാര്‍ ജയിലില്‍ തൂക്കിക്കൊന്നത്. 

Content Highlights: Afzal Guru death Anniversary, internet services snapped in Kashmir