
ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ സി.പി.ഐയ്ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 11 കോടി രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പഴയ പാൻ കാർഡ് ഉപയോഗിച്ചുവെന്നും ഇതുവഴി 11 കോടി രൂപ സി.പി.ഐ. കുടിശ്ശികയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
കോൺഗ്രസിന് 1823.08 കോടിയുടെ പുതിയ നോട്ടീസ് ആദായ നികുതി വകുപ്പ് നൽകിയതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയും നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കോൺഗ്രസിനെ കാരണമില്ലാതെ ലക്ഷ്യംവെക്കുകയാണെന്ന് കോൺഗ്രസ് നേതാവും പാർട്ടി ട്രഷററുമായ അജയ് മാക്കൻ പറഞ്ഞു. ബി.ജെ.പിയും ആദായനി കുതിയുമായി ബന്ധപ്പെട്ട് ഗുരുതര ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും 4,600 കോടിയിറേലെ രൂപ അടക്കാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഞങ്ങൾക്കെതിരേ ആരോപിക്കപ്പെടുന്നത് പോലെയുള്ള എല്ലാ തരത്തിലുള്ള ലംഘനങ്ങളും ബിജെപിയും നടത്തിയിട്ടുണ്ട്. പിഴയായി 4600 കോടി രൂപയാണ് ബിജെപി അടയ്‌ക്കേണ്ടത്. ഈ പണം ബിജെപിയിൽ നിന്ന് തിരികെ പിടിക്കാൻ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ തയ്യാറാകണം- അജയ് മാക്കൻ പറഞ്ഞു. ബിജെപി നികുതി ഭീകരതയില്‍ മുഴുകിയിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഐ.ടി. വകുപ്പിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നും കൂട്ടിച്ചേർത്തു.
1700 കോടിയുടെ പുതിയ നോട്ടീസ് കൈമാറിയ ആദായ നികുതി വകുപ്പിന്റെ നീക്കം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. 2017-18 മുതല്‍ 2020-21 ലെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായനികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ നടപടി. 2014-15 മുതല്‍ 2016-17 വരെയുള്ള പുനര്‍നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.
Content Highlights: After Congress CPI gets IT Dept notice for Rs 11crore dues
Published: 29 Mar 2024, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented