ചെന്നൈ: അന്തരിച്ച നടന്‍ ശിവാജി ഗണേശന്റെ ചെന്നൈ ടി നഗറിലെ വസതിയായ 'അണ്ണൈ ഇല്ല' ത്തിന്റെ ഒരുഭാഗം കണ്ടുകെട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശിവാജി ഗണേശന്റെ മകനും സിനിമാ നടനുമായ പ്രഭു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
സഹോദരങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ പ്രകാരം ശിവാജി ഗണേശന്റെ വീടിന്റെ ഉടമ താനാണെന്ന് വാദിച്ചുകൊണ്ടായിരുന്നു പ്രഭുവിന്റെ ഹര്‍ജി. ഏപ്രില്‍ മൂന്നിന് ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസിന്റെ ബെഞ്ചിനു മുന്‍പാകെ ഹര്‍ജിയില്‍ വാദം കേള്‍ക്കും.
ശിവാജി ഗണേശന്റെ സ്വത്തുമായി ബന്ധപ്പെട്ട് പെണ്‍മക്കളായ ശാന്തിയും തേന്‍മൊഴിയുമാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പ്രഭുവും സഹോദരന്‍ രാംകുമാറും അനധികൃതമായി സ്വത്തു തട്ടിയെടുത്തു എന്നായിരുന്നു പരാതി. തങ്ങളറിയാതെ ചില സ്വത്തുക്കള്‍ വിറ്റെന്നും മറ്റു ചിലത് അവരുടെ ആണ്‍മക്കളുടെ പേരിലാക്കിയെന്നും ആരോപിച്ചു. പ്രഭുവും രാംകുമാറും വ്യാജ വില്‍പ്പത്രം തയ്യാറാക്കി കബളിപ്പിച്ചതായും പരാതി ഉയര്‍ത്തി. അമ്മയുടെ സ്വത്തിന്റെ പത്തു കോടിയോളം വിലമതിക്കുന്ന 1000 പവന്‍ സ്വര്‍ണം, വജ്രം, വെള്ളി ആഭരണങ്ങളുടെ വിഹിതവും ഇതുവരെയായി നല്‍കാതെ വഞ്ചിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
അഭിനയിച്ചതിന്റെ പ്രതിഫലം ഉപയോഗിച്ച് ശിവാജി ഗണേശന്‍ ചെന്നൈയില്‍ പലയിടത്തും സ്വത്തുക്കള്‍ വാങ്ങിയിരുന്നു. അവയ്ക്ക് നിലവില്‍ 271 കോടി രൂപയോളം മൂല്യമുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
Content Highlights: actor Prabhu moves madras high vourt to lift attachment of late father sivaji ganesans bungalow
Published: 28 Mar 2025, 03:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented