
ന്യൂഡൽഹി: മുംബൈ സ്‌ഫോടന കേസിലെ പ്രതിയായ അധോലോക നേതാവ് അബു സലേമിന്റെ ശിക്ഷ സംബന്ധിച്ച് പോർച്ചുഗൽ സർക്കാരിന് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. ടാഡ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെ അബു സലേം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി.
പോർച്ചുഗൽ പൗരത്വമുള്ള അബു സലേമിനെ അവിടെനിന്ന് വിട്ടുകിട്ടാൻ കേന്ദ്ര സർക്കാർ ഒപ്പിട്ട കരാറിൽ 25 വർഷത്തിൽ കൂടുതൽ തടവുശിക്ഷയോ വധശിക്ഷയോ നൽകാൻ പാടില്ലെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അബു സലേം സുപ്രീം കോടതിയെ സമീപിച്ചത്. ജയിലിൽ ഇരുപത്തി അഞ്ച് വർഷം പൂർത്തിയാകുമ്പോൾ ശിക്ഷ ഇളവിനായി കേന്ദ്ര സർക്കാരിന് രാഷ്ട്രപതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പോർച്ചുഗൽ ജയിലിൽ കഴിഞ്ഞ കാലഘട്ടം കൂടി കണക്കാക്കണമെന്ന അബു സലേമിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. 2030-ലാണ് സലേമിന്റെ ജയിൽ വാസം ഇരുപത്തി അഞ്ച് വർഷം പൂർത്തിയാകുന്നത്.
Content Highlights: Abu Salem's punishment: Supreme Court verdict
Published: 11 Jul 2022, 11:54 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented