ന്യൂഡല്‍ഹി: ലോകവ്യാപകമായി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലുണ്ടായ തകരാറിനെ തുടര്‍ന്ന് തങ്ങളുടെ 192 വിമാനസർവീസുകൾ റദ്ദാക്കിയതായി ഇൻഡിഗോ. ഫ്ലൈറ്റ് റീബുക്കിങ്ങിനോ റീഫണ്ടിനോയുള്ള ഓപ്ഷൻ താത്ക്കാലികമായി ലഭ്യമല്ല. വിഷയം തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും എയർലൈൻസ് വ്യക്തമാക്കി.
റദ്ദാക്കിയ 192 വിമാനങ്ങളുടെ പട്ടിക ഇൻഡിഗോ പുറത്തുവിട്ടു. കൊച്ചി, കോഴിക്കോട് അന്താരാഷട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളും ഇതിൽ ഉൾപ്പെടും. കൂടാതെ, വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ നടപടിക്ക് കാലതാമസമുണ്ടായേക്കാമെന്ന് എർലൈൻസ് അറിയിച്ചു. വിഷയം പരിഹരിക്കാൻ തങ്ങളുടെ ഡിജിറ്റൽ ടീം മൈക്രോസോഫ്റ്റുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.
ഇൻഡിഗോ കൂടാതെ, ആകാശ, സ്പൈസ്ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക്-ഇന്‍ ജോലികളും താറുമാറായി. ബുക്കിങ്, ചെക്ക്-ഇന്‍, റീഫണ്ട് സേവനങ്ങൾക്കാണ് തടസ്സങ്ങൾ നേരിടുന്നത്. യാത്രക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കമ്പനികൾ പിന്നീട് മാന്വല്‍ ചെക്കിന്‍ നടപടികളിലേക്ക് മാറി.
Content Highlights: 192 IndiGo flights cancelled, refund, rebook option temporarily unavailable
Published: 19 Jul 2024, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented