മനാമ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യോഗാ ദിനം ആചരിച്ചു. ഹമദ് ടൗണിലെ സര്‍വാന്‍ ഫൈബര്‍ഗ്ലാസ് ഫാക്ടറിയിലെ തൊഴിലാളികള്‍ക്കായാണ് യോഗാ സെഷന്‍ സംഘടിപ്പിച്ചത്. യോഗാ പരിശീലകരായ രുദ്രേഷ് കുമാര്‍ സിംഗ്, ഡോ.ബ്രഹ്‌മറ മദ്ദുരി, എഹ്സാന്‍ എന്നിവര്‍ ചേര്‍ന്ന് സെഷന്‍ നയിച്ചു. ഐസിആര്‍എഫ് ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്‍, അനീഷ് ശ്രീധരന്‍, സുരേഷ് ബാബു, സര്‍വാന്‍ ഫൈബര്‍ഗ്ലാസ് ഫാക്ടറിയിലെ അജികുമാര്‍ എന്നിവരും സെഷനില്‍ പങ്കെടുത്തു.

To advertise here,