മനാമ: തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ജൂലൈ 27 ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തിലേക്ക് സ്‌പോണ്‍സര്‍ ചെയ്ത ടിക്കറ്റുകളുടെ ഉദ്ഘാടനം ചാപ്റ്റര്‍ പ്രസിഡണ്ട് അബ്ദുല്‍ മജീദ് തെരുവത്ത്, പ്രോഗ്രാം കണ്‍വീനര്‍ ഹമീദ് പോതിമഠത്തിലിനു നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. മനാമ കെ-സിറ്റിയില്‍ വെച്ച് നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബ്ദുല്‍ മജീദ് തെരുവത്ത് അധ്യക്ഷത വഹിച്ചു. 

To advertise here,

വിമാന യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലത്തീഫ് ആയഞ്ചേരി, ഉസ്മാന്‍ ടിപ്പ് ടോപ്, നജീബ് കടലായി, റഷീദ് മാഹി, ലത്തീഫ് കൊയിലാണ്ടി എന്നിവര്‍ വിശദീകരിച്ചു. 

ശ്രീജിത്ത് കണ്ണൂര്‍, ജെ.പി.കെ തിക്കോടി, റഫീഖ് നാദാപുരം, സലിം കണ്ണൂര്‍, റാഷിദ് എന്നിവര്‍ പങ്കെടുത്തു.