മദീന: തെലങ്കാനയില്‍നിന്നും ഉംറ നിര്‍വ്വഹിക്കാനെത്തിയവരുടെ ബസ് അപകടത്തില്‍ 45 പേര്‍ മരിച്ച സംഭവത്തില്‍. തെലങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്‍ സൗദിയിലെ മദീനയിലെത്തി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി അസ്ഹറും സംഘവും മദീനയില്‍ കൂടിക്കാഴ്ച നടത്തി.
മന്ത്രി അസ്ഹറിനെ കൂടാതെ എം.എല്‍.എ മാജിദ് ഹുസൈന്‍, സെക്രട്ടറി ബി.ഷഫിയുള്ള ഐ.എഫ്.എസ് എന്നിവരും നാട്ടില്‍ നിന്നെത്തിയ സംഘത്തോടൊപ്പമുണ്ട്. രാജ്യം മുഴുവന്‍ ഈ ദുരന്തത്തില്‍ സങ്കടത്തിലാണെന്നു അസ്ഹറുദ്ദീന്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച കുടുംബത്തില്‍നിന്നുള്ള രണ്ടു പേരെ മദീനയിലേക്ക് സര്‍ക്കാരിന്റെ ചെലവില്‍ എത്തിച്ചു മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുപ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട് എന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു.
നവംബര്‍ ഒമ്പതിനാണ് ഉംറാഹ് സംഘം ഹൈദരാബാദില്‍ നിന്ന് ജിദ്ദയിലേക്ക് യാത്ര പുറപ്പെട്ടത്. നവംബര്‍ 23 ന് മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. 54 അംഗ സംഘമായിരുന്നു ഉണ്ടായിരുന്നത് ഇതില്‍ നാലു പേര്‍ നേരത്തെ കാര്‍ വഴി കാറില്‍ മദീനയിലേക്ക് പോയിരുന്നു. നാലു പേര്‍ മക്കയില്‍ തന്നെ തുടര്‍ന്നു. ബാക്കിയുള്ള 46 പേരായിരുന്നു ബസ് മാര്‍ഗം മക്കയില്‍ നിന്ന് മദീനയിലേക്ക് യാത്ര തിരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹങ്ങള്‍ മദീനയില്‍ഖബറടക്കും.
Content Highlights: Telangana Minister Mohammed Azharuddin reaches Medina to console families of Umrah pilgrims who died in a tragic bus accident. Government offers support.
Published: 18 Nov 2025, 06:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented