
ഷാർജ: സിറിയയിലെ 1500 കുടുംബങ്ങൾക്ക് ഷാർജ ചാരിറ്റി ഇന്റർനാഷണ (എസ്സിഐ) ലിന്റെ ശൈത്യകാല സഹായം. ഷാബ, അൽ ഹർജാൻ, ദെയ്ർ അൽ അസാഫീർ എന്നിവിടങ്ങളിലെ താമസക്കാർക്കാണ് എസ്സിഐ യുടെ ശൈത്യകാല സഹായം വിതരണംചെയ്തത്.
മുതിർന്നവർക്ക് തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രങ്ങൾ, മറ്റു അവശ്യ സാധനങ്ങൾ, കൂടാതെ 1,500 ഭക്ഷണ പാഴ്സലുകൾ, 1,500 ശുചിത്വ കിറ്റുകൾ, കുട്ടികൾക്കായി ഏതാണ്ട് 4,000 ശൈത്യകാല വസ്ത്രങ്ങൾ എന്നിവയടക്കമുള്ള സഹായങ്ങളാണ് വിതരണംചെയ്തത്. എസ്സിഐ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ ബിൻ ഖാദിമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നടത്തിയ ഫീൽഡ് സന്ദർശനത്തിന്റെ ഭാഗമായാണ് സഹായങ്ങൾ വിതരണംചെയ്തത്.
ദുബായ് ഇസ്ലാമിക് ബാങ്കിന്റെ പിന്തുണയോടെയായിരുന്നു സഹായ വിതരണം. ശൈത്യകാല ജീവിതസാഹചര്യങ്ങൾ നേരിട്ടറിയുന്നതിന് എസ്സിഐ പ്രതിനിധികൾ സിറിയയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഗുണഭോക്തൃ കുടുംബങ്ങളുമായി നേരിട്ട് കൂടിക്കാഴ്ചകൾ നടത്തുകയും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.
മുൻഗണനാടിസ്ഥാനത്തിൽ അർഹരായ കൂടുതൽ കുടുംബങ്ങൾക്ക് എസ്സിഐ സഹായമെത്തിക്കും. രാജ്യത്തെ നിർധനർക്കുള്ള ഭവനനിർമാണവുമായി ബന്ധപ്പെട്ട് എസ്സിഐ അധികൃതർ സിറിയയിലെ സാമൂഹികകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കുടുംബ പുനരധിവാസം, ചെറുകിട ഉത്പാദനം തുടങ്ങിയ കാര്യങ്ങളും ചർച്ചചെയ്തു. കൂടാതെ ചികിത്സാസംബന്ധമായ മെഡിക്കൽ ഉപകരണങ്ങൾ, മൊബൈൽ ക്ലിനിക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട് സിറിയൻ ആരോഗ്യ മന്ത്രാലയ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
Content Highlights: Sharjah Charity International (SCI) provides winter aid, including clothing, food, and hygiene kits, to 1500 vulnerable families in Syria.
Published: 21 Jan 2026, 07:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented