ജിദ്ദ: ടീം ഷറഫിയ സംഘടിപ്പിക്കുന്ന ഈത്താത്ത് ഡോട്ട്‌കോം സെവന്‍സ്‌കപ്പില്‍ റോയല്‍ ട്രാവല്‍സ് എഫ്സി അല്‍ റായി വാട്ടര്‍ എഫ്സി എന്നിവര്‍ വിജയിച്ച് സെമി മത്സരങ്ങളിലേക്ക് പ്രവേശിച്ചു. അടുത്ത വെള്ളിയാഴ്ച സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. കഴിഞ്ഞ ദിവസം നടന്ന

To advertise here,

ആദ്യമത്സരത്തില്‍ റോയല്‍ ട്രാവല്‍സ് എഫ്സി, മക്ക എഫ്സി മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. അതിന് ശേഷം നടന്ന എക്‌സ്ട്രാ ടൈമിലും ആരും ഗോളടിക്കാതെ സമനിലയില്‍ ആയതിനെ തുടര്‍ന്ന് കളി ടൈബ്രേക്കിലേക്ക് നീങ്ങുകയായിരുന്നു. ടൈംബേക്കറിലാണ് റോയല്‍ ട്രാവല്‍സ് എഫ്.സി വിജയികളായത്.

രണ്ടാമതായി നടന്ന ബാഹിബര്‍ഗര്‍ എഫ്സി, അല്‍ റായി വാട്ടര്‍ എഫ്സി മത്സരവും 2-2 എ്‌ന നിലയില്‍ സമനിലയില്‍ പിരിയുകയായിരുന്നു. എക്‌സ്ട്രാ ടൈമിലും ആരും ഗോളടിക്കാത്തതിനെ തുടര്‍ന്ന് ടൈംബ്രേക്കറിലാണ് അല്‍റായി വാട്ടര്‍ എഫ്.സി വിജയികളായത്.

റോയല്‍ ട്രാവല്‍സിന് വേണ്ടി വേണ്ടി സുധീഷ് രണ്ട് ഗോള്‍ നേടി. മക്ക എഫ്.സിക്കുവേണ്ടി റിദ്വാന്‍, ഫയാസ് എ്ന്നിവര്‍ ഒരോ ഗോള്‍ വീതവും നേടി. സുധീഷിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

രണ്ടാം മത്സരത്തില്‍ അല്‍റായി വാട്ടര്‍ എഫ്സിക്കുവേണ്ടി ശിഹാബ്, സുഹൈല്‍ എന്നിവര്‍ ഒരോ ഗോള്‍ വീതവും ബാഹി ബര്‍ഗര്‍ എഫ്സിക്കുവേണ്ടി അക്ബര്‍, ഫാസില്‍ ഒരോ ഗോളുകളും നേടി.

അല്‍റായി വാട്ടര്‍ ഗോള്‍ കീപ്പര്‍ നിദ്ല്‍ഷാന്‍ കളിയിലെ താരമായി തെരഞ്ഞെടുത്തു.

ആദ്യ മത്സരത്തില്‍ മുജീബ് റീഗള്‍, അക്കു പെരിന്തല്‍മണ്ണ, ചെറിയ മുഹമ്മദ്,  മുന്‍ സിഫ് പ്ലെയര്‍ കോയ, നാണി മക്ക, പ്രസാദ് റോയല്‍ എഫ്സി ടൂര്‍ണമെന്റ് കമ്മറ്റി കണ്‍വീനര്‍ ഫിറോസ്‌ചെറുകോട്  എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

രണ്ടാം മത്സരത്തില്‍ ഈത്താത്ത് ട്രാവല്‍സ് മാനേജിങ് പാര്‍ട്ണര്‍ സുല്‍ത്താന്‍ അസ്മരി, ഹക്കീം പാറക്കല്‍, പി.കെ സിറാജ് ഗള്‍ഫ് മാധ്യമം, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സുല്‍ഫി മഹജ്ര്‍ എഫ്സി, സവാദ് അല്‍റായി വാട്ടര്‍, ഫഹജാസ് എ.സി.സി, ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ ബിജു മോഹനന്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

മികച്ച കളിക്കാര്‍ക്ക് ഏഷ്യന്‍ ടൈം നല്‍കുന്ന സ്മാര്‍ട്ട് വാച്ച് അക്കു പെരിന്തല്‍മണ്ണ, റഫീഖ് മഞ്ചേരി ഫാല്‍കോ ഇന്റര്‍നാഷണല്‍ നല്‍കുന്ന ക്യാഷ് പ്രൈസ് മുജീബ് റീഗള്‍ , കോക്ക്‌റ്റൈസ് നല്‍കുന്ന ട്രോഫി റഫീഖ് നെല്ലേകണ്ടി, ഹക്കീം പാറക്കല്‍ എന്നിവര്‍ നല്‍കി.

കൂപ്പണ്‍ നറുക്കെടുപ്പില്‍ സാന്‍ഫോര്‍ഡ് നല്‍കുന്ന ആകര്‍ഷകരമായ രണ്ട് സമ്മാനങ്ങള്‍ അബ്ദുറഹ്‌മാന്‍, ഉമ്മര്‍ പാറമ്മല്‍ എന്നിവര്‍ നല്‍കി. തുറയ്യ നല്‍കുന്ന മറ്റൊരു സമ്മനം യഹ്കൂബ്ബാബു നല്‍കി.

വെള്ളിയാഴ്ച രാത്രി 8.30ന് ആണ് സെമിഫൈനല്‍. ആദ്യ സെമിയില്‍   ഗ്ലൗബ് എഫ്സി, റോയല്‍ ട്രാവല്‍സ് എഫ്സിയെ നേരിടും. രണ്ടാം മത്സരത്തില്‍ 9:30ന്
അല്‍റായി വാട്ടര്‍ എഫ്സി, എച്ച്. എം.ആര്‍ എഫ്.സിയുമായും നേരിടും. പ്രമുഖ കളിക്കാരുമായാണ് എല്ലാ ടീമുകളും ഇറങ്ങുന്നത്. കാണികള്‍ക്കുവേണ്ടി നിരവധി സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കുന്നുണ്ട്.