റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കിയ വിമാന സര്‍വ്വീസ് ഈ മാസം 17ന് പുനരാരംഭിക്കാനിരിക്കെ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് നിബന്ധനകളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലേക്ക് സര്‍വീസിനു വിലക്കുണ്ടെങ്കിലും സൗദിയ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയ 38 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ ബന്ധപ്പെട്ട രാജ്യത്തെ നിബന്ധനകള്‍ പരിശോധിക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
ഈ മാസം 17ന് പുലര്‍ച്ചെ ഒരു മണി മുതലാണ് സൗദിയ വിമാനം സൗദിയില്‍നിന്നുള്ള വിമാനം പുന:രാരംഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യ അടക്കമുള്ള 38 രാജ്യങ്ങളിലേക്കുള്ള നിബന്ധനകള്‍ സൗദിയ വിമാനം പുറത്തിറക്കിയിട്ടുള്ളത്. ഇന്ത്യ അടക്കം പ്രത്യേക വിലക്ക് നിലവിലുള്ള 20 രാജ്യങ്ങളിലേക്ക് സര്‍വീസുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ സൗദിയ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയ 38 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട് എന്നത് ശ്രദ്ധേയമാണ്.
അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ ബന്ധപ്പെട്ട രാജ്യത്തെ നിബന്ധനകള്‍ പരിശോധിക്കണം. ആവശ്യമായ അനുമതി നേടുകയും വേണം.
നിബന്ധനകളും നിര്‍ദേശങ്ങളും മുന്‍കൂട്ടി അറിയിക്കാതെ മാറ്റിയേക്കാമെന്നത്കൊണ്ട് യാത്ര ചെയ്യുന്നതിന് മുമ്പ് അധികൃതരില്‍നിന്നുള്ള പുതിയ വിവരങ്ങള്‍ യാത്രക്കാര്‍ പരിശോധിക്കണം. സൗദിയിലെ അംഗീകൃത കേന്ദ്രത്തില്‍നിന്ന് പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ നേടിയിരിക്കണം എന്നും നിബന്ധയില്‍ പറയുന്നുണ്ട്.
Content Highlight: Saudia issues travel guidelines and requirements for 38 countries
Published: 05 May 2021, 10:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented