റിയാദ്: പിത്തസഞ്ചിയില്‍ പഴുപ്പ് കണ്ടതിനെ തുടര്‍ന്ന് റിയാദിലെ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൗദി ഭരണാധികാരി സല്മാന് രാജാവിന് പിത്തസഞ്ചി നീക്കം ചെയ്യുന്നതിനായി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തിയതായും ശസ്ത്രക്രിയ വിജയകരമായതായും സൗദി റോയല്‍ രാജകൊട്ടാരം വ്യക്തമാക്കി.
ജൂലായ് 23 വ്യാഴാഴ്ചയായിരുന്നു രാജാവിനെ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. പിത്ത സഞ്ചി നീക്കി ചെയ്യുന്നതിന് നടത്തിയ സര്‍ജറി സമ്പൂര്‍ണ്ണ വിജയമായിരുന്നുവെന്നും മെഡിക്കല്‍ സംഘം നിര്‍ദ്ദേശിക്കുന്ന ഏതാനും ദിവസങ്ങള്‍ ആശുപത്രിയില്‍ തന്നെ രാജാവ് കഴിയുമെന്നും രാജകൊട്ടാരത്തില്‍നിന്നുള്ള അറിയിപ്പില്‍ പറഞ്ഞു.
പ്രാര്‍ത്ഥന കൊണ്ടും, ഹൃദയം കൊണ്ടും കൂടെ നിന്ന സൗദി അറേബ്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും രാജാവ് പ്രത്യേകം നന്ദിയും കടപ്പാടും രേഖപ്പെടുത്തി. അതോടൊപ്പം ഫോണ്‍ മുഖേനയും മറ്റും ആരോഗ്യ ക്ഷേമം അന്വേഷിച്ച ലോകത്തെ വിവിധ നേതാക്കള്‍ നയതന്ത്ര പ്രതിനിധികള്‍ മത നേതാക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം രാജാവ് നന്ദി രേഖപ്പെടുത്തി.
Content Highlight: Saudi Arabia’s King Salman Undergoes Successful Surgery
Published: 23 Jul 2020, 10:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented