മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന് കീഴിലെ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ 21ന് ആരംഭിക്കും. ബോഷര്‍, മസ്‌കത്ത്, ദാര്‍സൈത്ത്, വാദി കബീര്‍, സീബ്, ഗുബ്ര, മബേല ഇന്ത്യന്‍ സ്‌കൂളുകളിലേക്കാണ് ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ സൗകര്യമുള്ളത്.

To advertise here,

ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍. ആദ്യ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കളെ സ്‌കൂളിന്റെ വിവരങ്ങളും പ്രവേശന നടപടിക്രമങ്ങളും അറിയിക്കും. ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെടാത്തവരെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തും. അപേക്ഷിക്കേണ്ടതിന്റെ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാക്കും.

Content Highlights: online applications for Indian School Admission will begin on @1st