മനാമ: കേരള നിയമസഭാ ഇലക്ഷന് പ്രചരണത്തിന്റെ ഭാഗമായി ഓവര്‍സീസ് എന്‍.സി.പി ദേശീയ ഗ്ലോബല്‍ നേതൃത്വം ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിച്ചു. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി ഒ എന്‍ സി. പി പ്രവര്‍ത്തകരേയും അവരുടെ കുടുംബാംഗങ്ങളേയും അണിനിരത്താനും, പ്രവാസികള്‍ക്കിടയില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ എന്‍ സി പി യുടേയും, ഒ എന്‍ സി പി യുടേയും പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
എന്‍ സി പി ഓവര്‍സീസ് സെല്‍ അദ്ധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ സി പി ദേശീയ ജനറല്‍ സെക്രട്ടറിയും, കേരള സംസ്ഥാന അധ്യക്ഷനുമായ ടി.പി. പീതാംബരന് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങള്‍ വിശദീകരിക്കുകയും കേരളത്തില്‍ ഇടതുപക്ഷ മുന്നണിയുടെ തുടര്‍ ഭരണത്തിന്റെ ആവശ്യകതയെക്കുറിച്ചും യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ സി പി ദേശീയ സെക്രട്ടറി എന്‍. എ. മുഹമ്മദ് കുട്ടി, എന്‍ സി പി സ്റ്റേറ്റ് എക്സികൂട്ടീവ് അംഗം തോമസ് കെ.തോമസ് എന്നിവരും യോഗത്തില്‍ സംസാരിച്ചു.
ഒ എന്‍ സി പി കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഒ എന്‍ സി പി അംഗോള ചാപ്റ്റര്‍ പ്രസിഡന്റ് സജീവ് കടശ്ശേരില്‍, ഒ എന്‍ സി പി-യു എ ഇ ദേശീയ ജനറല്‍ സെക്രട്ടറി സിദ്ധിഖ് ചെറുവീട്ടില്‍, ഒ എന്‍ സി പി ബഹ്റൈന്‍ ദേശീയ കമ്മറ്റി പ്രസിഡന്റ് ഫൈസല്‍ എഫ്.എം, ഒ എന്‍ സി പി കുവൈത്ത് ജനറല്‍ സെക്രട്ടറി കെ.വി. അരുള്‍ രാജ്, സ്റ്റേറ്റ് റീട്ടേണീസ് ഫോറം ഭാരവാഹികളായ നൂറുല്‍ ഹസ്സന്, അഖില്‍ പൊന്നാരത്ത്, ജോഫ്രി സി.ജി എന്നിവരും സംസാരിച്ചു. ഒ എന്‍ സി പി, യു എ ഇ കമ്മിറ്റി പ്രസിഡന്റ് രവി കൊമ്മേരി നന്ദി പറഞ്ഞു.
Published: 29 Mar 2021, 02:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented