റിയാദ്: ഹാഇല്‍ പ്രവിശ്യയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുവാന്‍ സൗദി മന്ത്രിയുടെ നിര്‍ദേശം. 50 മുതല്‍ 100 ശതമാനം വരെയാണ് സ്വദേശിവത്കരണം ഏര്‍പ്പെടുത്തുക. ഷോപ്പിംഗ് മാളുകള്‍, ഫുഡ് കോര്‍ട്ട് എന്നിവിടങ്ങളിലും സ്വദേശിവത്കരണം ശക്തമാക്കും.
സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗമായ ഹാഇല്‍ പ്രവിശ്യയില്‍ മൂന്ന് മാസത്തിനുള്ളില്‍ സ്വദേശിവത്കരണം നടപ്പാക്കാനാണ് സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രി ഡോക്ടര്‍ അഹ്മദ് അല്റാജിഹീയുടെ തീരുമാനം.
90 ദിവസങ്ങള്‍ക്കുള്ളില്‍ പടിപടിയായാണ് ഓരോ മേഖലകളും സ്വദേശിവല്‍ക്കരണം നടത്തുക. പരസ്യകമ്പനികള്‍, കമ്പനികളുടെ കേടുപാടുകള്‍ വന്ന വാഹനങ്ങള്‍ കൊടുപോകുന്നതിനുള്ള വിഞ്ച് ഓടിക്കുന്ന മേഖലയില്‍ 50 ശതമാനവും, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ്, ജനറല്‍ സര്‍വ്വീസ്, റിക്രൂട്ടിങ്, ട്രാവല്‍ ആന്റ് ടൂറിസം ഓഫീസുകളില്‍ 70 ശതമാനവും സ്വദേശിവല്‍ക്കരണം നടപ്പാക്കുവാന്‍ തീരുമാനിച്ചു.
അതേസമയം ഷോപ്പിംഗ് മാളുകള്‍, ഫുഡ് ട്രക്ക്, ലാഭകരമല്ലാത്ത സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകള്‍, വികസന സമിതി ഓഫീസുകള്‍, 200 ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണ്ണമുള്ള കച്ചവട സ്ഥാപനങ്ങളിലെ കാഷ്യര്‍ ജോലി, വ്യക്തികളുടെ കേടുപാടുകള്‍ വന്ന വാഹനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ തുടങ്ങിയ ജോലികളില്‍ 100 ശതമാനവും സ്വദേശിവല്കരിക്കുവാന് തീരുമാനമായി.
Published: 11 Jan 2020, 09:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented