
കുവൈത്ത് സിറ്റി: ഗതാഗത നിയമം നവീകരിക്കുന്നതിനും നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയും ശിക്ഷയും നടപ്പിലാക്കുന്നതിനും ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. അമിത വേഗത, ചുവപ്പ് സിഗ്നല്‍ മറികടക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ ഗുരുതരമായ നിയമ ലംഘങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നതിനും ഗതാഗത നിയമം 67-1967 ഭേദഗതി വരുത്തി നവീകരിക്കുന്നതിനും മന്ത്രാലയം ആലോചിക്കുന്നു.
ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 500 ദിനാര്‍ വരെ പിഴ ചുമത്തുന്നതിനുമാണ് കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയും കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തുന്നതും, വഴിയോരങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും ശിക്ഷര്‍ഹമാണ്.
അതോടൊപ്പം ഗതാഗത കുരുക്കിന് പരിഹാരമായി സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍ക്ക് കുവൈത്ത് മുനിസിപ്പലിറ്റിയും പദ്ധതിയൊരുക്കുന്നു.
ആദ്യ ഘട്ടത്തില്‍ പരീക്ഷണാര്‍ഥം ഷര്‍ക്കില്‍ ബഹുനില പാര്‍ക്കിങ്ങ് സാമൂച്ഛയം നിര്‍മ്മിക്കുന്നു. പദ്ധതി വിജയിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സമാനമായ സ്മാര്‍ട്ട് പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിലവില്‍ വരും.
Published: 20 Sept 2020, 11:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented