ദോഹ: കോവിഡ് നടപടികള്‍ ലംഘിച്ചതിന് ഖത്തറില്‍ 413 പേര്‍ പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടിവരും. കോവിഡ്19 വ്യാപനം തടയുന്നതിന് രാജ്യത്ത് നിലവിലുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തതിനാണ് അധികാരികള്‍ 413 പേരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി റഫര്‍ ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ മാസ്‌ക് ധരിക്കാത്തതിന് 410 പേരാണ് പ്രോസിക്യൂഷന്‍ നടനടി നേരിടുന്നത്. ഇഹ്തിരാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് മറ്റ് മൂന്ന് പേരെയും പ്രോസിക്യൂഷന് നടപടിക്കായി റഫര്‍ ചെയ്തിട്ടുണ്ട്. പകര്‍ച്ചവ്യാധി സംബന്ധിച്ച 1990- 17-ാം നമ്പര്‍ ക്യാബിനറ്റ് തീരുമാനത്തിനും നിയമത്തിനും അനുസൃതമായാണ് നടപടികള്‍ കൈകൊണ്ടിട്ടുള്ളത്.
Content Highlights: covid19, protocol, Doha
Published: 14 May 2022, 04:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented