കട്ടപ്പന: മേലേചിന്നാറില്‍ യുവാവിന്റെ ചികിത്സാ സഹായത്തിനായി നടത്തിയ ആട് ലേലത്തില്‍ ലഭിച്ചത് 3.11 ലക്ഷംരൂപ. ജിന്‍സ്മോന്‍ വളയത്തിന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിനാണ് മേലെ ചിന്നാറില്‍ ജിന്‍സ് ചികിത്സാസഹായ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ ലേലം നടത്തിയത്.
മേലേചിന്നാര്‍ സ്വദേശിയായ ജിന്‍സ് മോന് വളയത്തില്‍ മുന്‍പ് പെയിന്റിങ് തൊഴിലാളി ആയിരുന്നു. ഒരുവര്‍ഷം മുന്‍പാണ് അര്‍ബുദം സ്ഥിരീകരിക്കുന്നത്. പിന്നീട് മേലേചിന്നാറില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഇതുവരെ ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്ക് ചെലവായി.
മജ്ജ മാറ്റിവെക്കുന്നതിന് അഞ്ചുലക്ഷംരൂപയാണ് ഇതുവരെ പിരിഞ്ഞുകിട്ടിയത്. ഇനി 15 ലക്ഷംരൂപ കൂടിവേണം. പ്രായമായ അച്ഛനും അമ്മയും ഭാര്യയും മൂന്നുകുട്ടികളും അടങ്ങുന്നതാണ് കുടുംബം. ജിന്‍സ് മോനാണ് കുടുംബത്തിന്റെ അത്താണി.
പണം സ്വരൂപിക്കുന്നതിനാണ് ജനകീയലേലം നടത്തിയത്. ലേലത്തിന് ചികിത്സാസമിതി ചെയര്മാന് ഫാ. സക്കറിയ കുമ്മണ്ണൂപറമ്പില്‍, കണ്‍വീനര്‍ സജി പേഴത്തുവയലില്‍, കോ-ഓഡിനേറ്ററായ പഞ്ചായത്ത് അംഗം രാജേഷ് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ റെജി ഇടിയാകുന്നേല്‍, മിനി വയലില്‍, ടോമി തെങ്ങുംപള്ളി, ജോണി ചെമ്പുകട, പി.ആര്. ബിനു. ജെയ്സ് അറക്കപ്പറമ്പില്‍ എന്നിവര്‍ നേതൃത്വംനല്കി. നെടുങ്കണ്ടം ഫെഡറല്‍ ബാങ്കില്‍ ചികിത്സാ സഹായസമിതി ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍- 10180100305265 ഐ.എഫ്.എസ്.സി. കോഡ്- എഉഞഘ 0001018, ഗുഗിള്‍പേ നമ്പര്‍- 6238911275.
Content Highlights: the goat was auctioned for the treatment of the young man
Published: 28 Dec 2024, 09:11 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented