തൃശ്ശൂർ: ‘‘നഴ്സിങ്ങിന് മകൾ പഠിച്ചിരുന്നപ്പോൾ അവളുടെ പുസ്തകം മറിച്ചുനോക്കിയിരുന്നു. അന്ന് മനസ്സിൽപ്പതിഞ്ഞ കാര്യമുണ്ടായിരുന്നു. പൊക്കിൾക്കൊടി എത്ര സെന്റിമീറ്റർവെച്ച് മുറിക്കണമെന്നതായിരുന്നു അത്. ആ ഓർമയിൽ പൊക്കിൾക്കൊടി മുറിച്ചു’’ -അറുപതുകാരിയായ സുഹറയുടെ വാക്കുകളിൽ പിറവിക്ക് തുണയായതിന്റെ സന്തോഷം. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ അസം സ്വദേശി ജസ്മിന്റെ പ്രസവമെടുത്ത ശുചീകരണത്തൊഴിലാളിയാണ് സുഹറ. വടക്കാഞ്ചേരി കുരിശുപള്ളിക്കു പിറകിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ പത്തുവർഷമായി തൃശ്ശൂർ സ്റ്റേഷനിൽ ശുചീകരണവിഭാഗത്തിലെ ജോലിക്കാരിയാണ്. നാരകത്തുപറമ്പിൽ കബീറിന്റെ ഭാര്യയാണ്.
രണ്ടാംതവണയാണ് സുഹറ സ്റ്റേഷനിൽ പ്രസവമെടുക്കുന്നത്. 2017-ൽ തൃശ്ശൂർ സ്റ്റേഷനിലെത്തിയ ട്രെയിനിൽ പ്രസവവേദനകൊണ്ട് പുളഞ്ഞ എറണാകുളം സ്വദേശിനിയെ കമ്പാർട്ട്മെന്റിൽക്കയറി സുഹറ സഹായിച്ചിരുന്നു. തെങ്ങുകയറ്റം, കൃഷിയിടങ്ങളിൽ യന്ത്രനടീൽ, തുന്നൽ ജോലി എന്നിവയും സുഹറക്കറിയാം. മൂന്നുപെൺമക്കളെ വിവാഹം കഴിച്ചയച്ചു. ജീവിത പ്രാരാബ്ദങ്ങൾ മൂലം മൂന്ന് സെന്റ് ഭൂമി വിറ്റു. സ്വന്തമായി വീടിനായി ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
Content Highlights: suhra cut umbilical cord in memory of daughter's textbook
Published: 21 Aug 2024, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented