
പാപ്പിനിശ്ശേരി (കണ്ണൂര്‍): നീന്തല്‍ അറിയാതെ ആരുടെയും ജീവന്‍ പൊലിയരുത് എന്ന ലക്ഷ്യവുമായി പാപ്പിനിശ്ശേരി സ്വദേശിയായ പാക്കന്‍ രാജുവിന്റെ സൗജന്യ നീന്തല്‍പരിശീലനം പതിനൊന്നാം വര്‍ഷത്തിലേക്ക്. കീച്ചേരിയിലെ കള്ളുഷാപ്പ് തൊഴിലാളിയായ രാജു നൂറുകണക്കിനാളുകള്‍ക്കാണ് നീന്തലില്‍ പരിശീലനം നല്‍കിവരുന്നത്.
2012-ലാണ് പാപ്പിനിശ്ശേരി ഐക്കല്‍ കുളത്തില്‍ ആദ്യമായി പരിശീലനം തുടങ്ങിയത്. തുടര്‍ന്ന് അരോളി നാടാച്ചേരി കാവ് കുളം, കീച്ചേരി സ്വാമിമഠം കുളം എന്നിവിടങ്ങളിലെല്ലാം പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ കീച്ചേരി പാലോട്ട്കാവ് കുളത്തിലാണ് പരിശീലനം നല്‍കിവരുന്നത്. കോവിഡ് കാരണം രണ്ട് വര്‍ഷം പരിശീലനമുണ്ടായിരുന്നില്ല.
മൂന്നരവയസ്സ് മുതലുള്ള കുട്ടികളും 55 വയസ്സ് വരെയുള്ള മുതിര്‍ന്നവരും അടക്കം നൂറുകണക്കിനാളുകള്‍ ഇതിനകം രാജുവിന്റെ ശിക്ഷണത്തില്‍ നീന്തല്‍ വശമാക്കി. 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളും ധാരാളമായി പരിശീലനം നേടുന്നുണ്ട്. രാവിലെ 5.30-ന് തുടങ്ങുന്ന പരിശീലനം ഏഴ് വരെ നീണ്ടുനില്‍ക്കും. കുട്ടികള്‍ക്കൊപ്പം വരുന്ന നീന്തലറിയാത്ത ഒട്ടേറെ രക്ഷിതാക്കളെയും നീന്തല്‍ പഠിപ്പിച്ചിട്ടുണ്ടെന്ന് രാജു പറഞ്ഞു.
രണ്ട് ലിറ്റര്‍, അഞ്ച് ലിറ്റര്‍ പ്ലാസ്റ്റിക് കന്നാസുകളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഇത് പൂര്‍ണസുരക്ഷിതമാണെന്ന് പരിശീലകന്‍ പറഞ്ഞു. എല്ലാവര്‍ഷവും കാലവര്‍ഷം തുടങ്ങി കുളങ്ങള്‍ നിറഞ്ഞ് കവിയുമ്പോഴാണ് പരിശീലനം തുടങ്ങുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശീലിക്കാന്‍ വളരെയധികം പേരാണ് എത്തുന്നത്.
Content Highlights: pakkan raju teaching kids swimming for free for last 11 years in pappinisseri kannur good news
Published: 03 Jul 2025, 10:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented