പാലക്കാട്: 35 വർഷങ്ങൾക്ക് മുമ്പ് ബിരുദം നേടിയെടുത്തത് ദാരിദ്യത്തോട് പോരാടിയായിരുന്നു. ട്യൂഷൻ സെന്ററിൽ അധ്യാപകനായ ജോലി ചെയ്തതുൾപ്പെടെ ചെയ്ത ജോലികൾക്കൊന്നും കൈയും കണക്കുമില്ല. ഒടുവിൽ ജീവിത സാഹചര്യങ്ങളോട് മല്ലടിച്ച് കോടതി വരാന്തവരെയെത്തി. ജോലി വക്കീൽ ഗുമസ്തൻ. അന്ന് ഉള്ളിൽ കയറിയ ഒരു സ്വപ്നം, വക്കീലാവുക.... 25 വർഷങ്ങൾക്കിപ്പുറം കൈപ്പിടിയിലൊതുക്കിയതിന്റെ സന്തോഷത്തിലാണ് അമ്പലപ്പുഴ കട്ടക്കുഴി സ്വദേശിയായ സുരേഷ്.
ഡിഗ്രിക്ക് ശേഷം തുടർപഠനം ആഗ്രഹിച്ചിരുന്നെങ്കിലും സാഹചര്യങ്ങൾ പ്രതികൂലമായിരുന്നു. ഏതെങ്കിലും ജോലി മോശമാണെന്നോ ഏതെങ്കിലും ജോലി നല്ലതാണെന്നോ സുരേഷ് പറയുന്നില്ല. ഉള്ളിൽ കയറിയ സ്വപ്നം നേടിയെടുക്കുന്നതിന് പ്രായമോ സാഹചര്യമോ തടസ്സമല്ലെന്നും അതിയായ ആഗ്രഹവും പരിശ്രമവും സ്വപ്നത്തിലേക്ക് ചിറകുവിരിക്കാൻ സഹായകരമാകുമെന്ന് തെളിയിക്കുകയാണ് അദ്ദേഹം.
ഗുമസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തിന് നല്ല പേരാണുള്ളത്. വക്കീൽ ഓഫീസിലെത്തുന്ന എല്ലവർക്കും അദ്ദേഹം സുപരിചിതനാണ്. പ്രിയപ്പെട്ടവനാണ്. വക്കീൽ എന്ന നിലയിലും
അദ്ദേഹത്തിന് പേര് നേടാനാകുമെന്ന് എല്ലാവരും സ്നേഹത്തോടെ ആശംസിക്കുന്നു. ഗുമസ്തനായി ജോലി നോക്കിയ വക്കീലിന് കീഴിൽ തന്നെ ജൂനിയറായി സുരേഷ് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു.
Content Highlights: man`s 25-year dream of becoming a lawyer finally comes true
Published: 06 Jun 2025, 10:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented