
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കെട്ടിടം ഇടിഞ്ഞ് വീണതിനെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്കും വെള്ളിയാഴ്ച പുലര്‍ച്ചെ പുതിയകെട്ടിടത്തിലെ ശസ്ത്രക്രിയാവിഭാഗത്തിലേക്കും മാറ്റിയവരില്‍ ആ രണ്ട് രോഗികളും ഉണ്ടായിരുന്നു. രണ്ടാള്‍ക്കും വ്യക്തമായ മേല്‍വിലാസമില്ല; ഓര്‍മ്മയും. ഒരാള്‍ക്ക് പേര് പോലുമറിയില്ല. ഒരാള്‍ക്ക് പേരുണ്ട്; മാധവന്.
ഉറ്റവരും ഉടയവരുമില്ലാത്ത രണ്ടുപേര്‍. ആശുപത്രിയിലെ ജീവനക്കാരുടെ കാരുണ്യം അവര്‍ക്കൊപ്പമുണ്ട്. എല്ലാ രോഗികള്‍ക്കും നല്കുന്ന അതേ ചികിത്സയ്ക്കൊപ്പം ഇവര്‍ക്ക് അധികപരിഗണനയും ഉണ്ട്.
എല്ല് സംബന്ധമായ പ്രശ്നങ്ങളുള്ള മാധവന് ട്രാക്ഷന്‍ ഇട്ട് കിടക്കുന്നു. ചിലസമയം മാത്രം കണ്ണ് തുറന്നുനോക്കുന്ന മാധവന് ചുറ്റും നടക്കുന്നത് ഒന്നും വ്യക്തമായി അറിയുന്നില്ല.
പേരറിയാത്ത ആള് നിലവില്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയാണ്. ഇവര്‍ക്ക് കൂട്ടിരിപ്പുകാര്‍ ഇല്ലാത്തതിനാല്‍ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നത് വാര്‍ഡിലെ നഴ്സുമാര്‍.
ആഹാരം വാരിക്കൊടുക്കുന്നതും നഴ്സുമാര്‍തന്നെ. പ്രാഥമികകാര്യങ്ങള്‍ നടത്താനും അവരുടെ സഹായമുണ്ട്. പുറത്ത് മഴ പെയ്യുമ്പോള്‍ തണുക്കുമെന്ന് തിരിച്ചറിഞ്ഞ് നഴ്സുമാര്‍ പുതപ്പിക്കുന്നു. വാര്‍ഡ് മാറ്റവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്ന തിരക്കില്‍പ്പെടുമ്പോഴും ഈ രണ്ടുപേരെ അവഗണിക്കുന്നില്ലെന്നത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരുടെ വലിയ മനസ്സ്.
വെള്ളിയാഴ്ച രാവിലെ കൃത്യം പത്തുമണിക്ക് മുന്‍പുതന്നെ അവരെ വൃത്തിയാക്കി കിടത്തി. പതിവ് ആഹാരം കിട്ടാഞ്ഞതിനാല്‍ നഴ്സുമാര്‍ പുറത്തുനിന്ന് ആഹാരം വാങ്ങിക്കൊണ്ടുവന്ന് വാരിക്കൊടുത്തു. അപ്പോഴും ഇരുവരും ഇതൊന്നും അറിയുന്നില്ലായിരുന്നു.
വര്ഷംമുഴുവന് ഇവിടെ ഇങ്ങനെ അജ്ഞാതരായ രോഗികള്‍ എത്താറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ചികിത്സയുടെ രണ്ടാംഘട്ടത്തില്‍ മറ്റൊരു െചറിയ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍ പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. തത്കാലം അവര്‍ ഇവിടെ തുടരും; ജീവനക്കാരുടെ ഇടിഞ്ഞുവീഴാത്ത കാരുണ്യവും.
Content Highlights: kottayam medical college staffs compassionately taking care these of two patients
Published: 05 Jul 2025, 07:51 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented