വേനലിലും മുറ്റത്ത് പച്ചപ്പ് നിറയാന്‍ ചെടികള്‍ വാടാതെ നോക്കേണ്ടതുണ്ട്. ചെടികള്‍ക്ക് കൃത്യമായ പരിചരണവും നനയ്ക്കലും
ആവശ്യമാണ്. ഓരോ ചെടികളും എങ്ങനെ പരിപാലിക്കണമെന്ന് നോക്കാം.

To advertise here,
  • ഓര്‍ക്കിഡ്, ആന്തൂറിയം, ജെര്‍ബെറ തുടങ്ങിയ പൂച്ചെടികള്‍ക്കെല്ലാം ദിവസവും ഒരുനേരം നനയ്ക്കണം.
  • ഓര്‍ക്കിഡുകള്‍ക്ക് വൈകുന്നേരത്തെ നന വേരുകള്‍ക്കും മിശ്രിതത്തിനും മാത്രം മതി.
  • ആന്തൂറിയത്തിന്റെ ഇലകള്‍ നന്നായി നനയ്ക്കണം. 
  • ചെടികള്‍ സമൃദ്ധമായി പൂവിടാന്‍ രാസവളങ്ങള്‍ക്കൊപ്പം വേപ്പിന്‍പിണ്ണാക്ക് പുളിപ്പിച്ചെടുത്തതിന്റെ തെളി നേര്‍പ്പിച്ചത് ഗോമൂത്രം നേര്‍പ്പിച്ചത്, വെര്‍മി വാഷ് നേപ്പി ച്ചത് തുടങ്ങിയവയും ഉപയോഗിക്കാം.
  • ഫലനോപ്സിസ്, ബാസ്‌കറ്റ് വാന്‍ഡ, ഓണ്‍സീഡിയം തുടങ്ങിയ പലതരം അലങ്കാര ഓര്‍ക്കിഡുകള്‍ ഇളവെയില്‍ കിട്ടുന്നിടത്തേക്ക് മാറ്റിവെക്കാം.
  • ഓര്‍ക്കിഡ്, റോസ്, ജെര്‍ബെറ തുടങ്ങിയ പൂച്ചെടികളില്‍ കീടബാധ വഴി ഉണ്ടാകുന്ന പൂമൊട്ടുകളുടെ മുരടിപ്പ് വേനല്‍ക്കാലത്ത് സാധാരണമാണ്. ഇമിഡാ ക്ലോപ്രിഡ് അടങ്ങിയ കീടനാശിനി(1 മില്ലി/ലിറ്റര്‍ വെള്ളം) രണ്ടുമൂന്ന് തവണ ചെടിയില്‍ തളിച്ച് കീടശല്യം നിയന്ത്രിക്കാം.
  • പുല്‍ത്തകിടിയിലെ ചിതലുകള്‍ മണ്ണിനടിയിലുള്ള വേരും തണ്ടും തിന്നുനശിപ്പിക്കും. അതുകാരണം പുല്ല് ഉണങ്ങി കരിഞ്ഞുപോകും. 'ടെര്‍മെക്‌സ്'കീടനാശിനി (1 മില്ലി/ലിറ്റര്‍ വെള്ളം) തളിച്ച് ഈ പ്രശ്നം പരിഹരിക്കാം.
  • വേനല്‍ക്കാലം ബൊഗൈന്‍വില്ലയില്‍ പൂക്കാലമാണ്. നന്നായി കമ്പു കോതി നിര്‍ത്തിയ ചെടിയാണ് സമൃദ്ധമായി പുഷ്പിക്കുക. പൂക്കള്‍ ഉണ്ടാകാന്‍ ചെടി ആവശ്യത്തിനുമാത്രം നനയ്ക്കുക.
  • റോസ് ചെടിയില്‍ പൂവിട്ടുകഴിഞ്ഞ കമ്പ് മുറിച്ചുനീക്കുന്നത് പുതിയ തളിര്‍പ്പും പൂക്കളും ഉണ്ടാകാന്‍ ഉപകരിക്കും.
  • ചെമ്പരത്തിയിലും നന്ത്യാര്‍വട്ടം ചെടിയിലും ഇലചുരുട്ടി പുഴുവിന്റെ ശല്യം കാണാറുണ്ട് 'അഗാസ്' കീടനാശിനി (2 ഗ്രാം/ലിറ്റര്‍ വെള്ളം) രണ്ടുമൂന്ന് തവണ തളിച്ചാല്‍മതി.
  • ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ നട്ടിരിക്കുന്നിടത്ത് ചകിരിേച്ചാര്‍ നിരത്തി പുതനല്‍കുന്നത് അധിക സമയം ഈര്‍പ്പം നിലനിര്‍ ത്താന്‍ സഹായിക്കും.

(കൊച്ചിയിലെ ഭാരതമാതാ കോളേജ് ബോട്ടണി വിഭാഗം റിട്ടയേഡ് പ്രൊഫസര്‍ ആണ് ലേഖകന്‍)

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)