കൊച്ചി: എറണാകുളത്ത് വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി മാതൃഭൂമി ഫൈൻഡ് ഹോം ബിൽഡ് എക്‌സ്‌പോ 2022 ഒരുക്കുന്നു. മെയ് 20, 21, 22 തീയതികളിൽ കലൂർ റെന ഇവന്റ് ഹബിൽ നടക്കുന്ന പ്രദർശനത്തിൽ ബിൽഡർമാരും ഭവന നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകളും വ്യാപാരികളും പങ്കെടുക്കുന്നു. വീട്/ഫ്‌ളാറ്റ്/വില്ല വാങ്ങാനും വീട് നിർമിക്കാനും മോടി പിടിപ്പിക്കാനും താൽപര്യമുള്ളവർക്ക് ഗുണകരമാകുന്ന വേദിയായിരിക്കും ഈ പ്രദർശനം.

To advertise here,

ഭവന നിർമാണത്തിലെ വിവിധ ഘട്ടങ്ങളിലും ഇന്റീരിയർ ഡിസൈനിംഗിലും ഉപയോഗിക്കാവുന്ന ഉന്നത നിലവാരത്തിലുള്ള വിവിധ ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് ബിൽഡ് എക്‌സ്‌പോയുടെ ലക്ഷ്യം. ഈ രംഗത്തെ പുത്തൻ പ്രവണതകളും ആശയങ്ങളും ഉപഭോക്താക്കളിലേക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരിലേക്കും എത്തിക്കുവാനും ബിൽഡ് എക്‌സ്‌പോ അവസരം ഒരുക്കുന്നു.

പ്രമുഖ ബിൽഡർമാരും ആർക്കിടെക്ചർമാരും ഇന്റീരിയർ ഡിസൈനർമാരും എക്‌സ്‌പോയിൽ പങ്കെടുക്കുന്നതാണ്. സ്വന്തമായി സ്ഥലമുള്ളവർക്ക്, അത് എത്ര ചെറുതാണെങ്കിലും മനോഹരമായ വീട് ഒരുക്കാനുള്ള മാർഗനിർദേശങ്ങളും അനുബന്ധ സേവനങ്ങളും എക്‌സ്‌പോയിലൂടെ ലഭിക്കുന്നതാണ്. ചെറിയ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ വീടുകൾ രൂപകൽപ്പന ചെയ്യുന്നതിൽ പ്രാവീണ്യമുള്ള ആർക്കിടെക്ചർമാരും ഹോം - കിച്ചൺ ഇന്റീരിയർ ഡിസൈനിംഗ് രംഗത്തെ വിദഗ്ധരും എക്‌സ്‌പോയിൽ പങ്കെടുക്കുന്നുണ്ട്. നൂതനമായ ഡിസൈനുകളിൽ ഉയർന്ന ഗുണമേന്മയോടെ നിർമിച്ചിട്ടുള്ള ഫർണിച്ചർ 50% വിലക്കുറവിൽ വാങ്ങാവുന്നതാണ്. ഫർണിച്ചറിനു പുറമേ സൗരോർജ ഉൽപ്പന്നങ്ങൾ, ഡോറുകൾ, റൂഫിംഗ് ഷിംഗിൾസ് തുടങ്ങിയ ഗൃഹനിർമാണ ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. പ്രമുഖ ബാങ്കുകളും ബിൽഡ് എക്‌സ്‌പോയിൽ പങ്കെടുക്കുന്നുണ്ട്. വീട് വാങ്ങുന്നവർക്ക് ആകർഷമായ ഓഫറുകളോടെ ഹോം ലോൺ ലഭിക്കുന്നതാണ്.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും രൂപകൽപ്പനയിലെ നവീനശൈലികളും ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്ന ബിൽഡ് എക്‌സ്‌പോ, ഭവന നിർമാതാക്കൾക്കും സേവന ദാതാക്കൾക്കും വ്യാപാരികൾക്കും പ്രയോജനകരമായിരിക്കും. രാവിലെ 11 മണി മുതൽ വൈകീട്ട് 8 മണി വരെയാണ് പ്രദർശന സമയം.

മാതൃഭൂമി ഫൈൻഡ് ഹോം ബിൽഡ് എക്‌സ്‌പോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 7200229470 എന്ന നമ്പറിൽ രാവിലെ ഒൻപത് മണിക്കും വൈകീട്ട് ആറ് മണിക്കും ഇടയിൽ വിളിക്കുക.