ളിക്കുകയും പഠിക്കുകയും വളരുകയുമെല്ലാം ചെയ്യേണ്ട പ്രായമാണല്ലോ ബാല്യം. ഇവയ്്‌ക്കെല്ലാമുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കേണ്ടത് വീട്ടിലുള്ളവരുടെ ഉത്തരവാദിത്വമാണ്. ഇത് വളരെ ക്രിയാത്മകവും വെല്ലുവിളികള്‍ നിറഞ്ഞതുമായ സംഗതിയാണ്.

To advertise here,
placeholder
Representative Image | Photo: Canva.com

കുട്ടികളുടെ മുറി ഡിസൈന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം:

  • ഏറ്റവും ലളിതമായി മുറിയുടെ ഡിസൈന്‍ ചെയ്യുക എന്നതാണ് പ്രധാനം. 'കുട്ടികള്‍ക്കായി ഒരു മുറി' എന്നുവെച്ചാല്‍ അവരുടെ ഇഷ്ടസാധനങ്ങളെല്ലാം കുത്തിനിറച്ച സ്‌പേസ് എന്നല്ല. ഏറ്റവും കുറച്ചും ലളിതവുമായ ഫര്‍ണിച്ചറും ഡെക്കറുമാണ് ഈ മുറിയ്ക്ക് ആവശ്യം. ബാക്കി സ്ഥലം അവര്‍ക്ക് കളിക്കാനായി ഫ്രീ ആയി വിട്ടുകൊടുക്കുക.
placeholder
Representative Image | Photo: Canva.com
  • കുട്ടികള്‍ക്ക് സന്തോഷവും മാനസികവളര്‍ച്ചയും ലഭിക്കുന്നത് കളിക്കുന്നതിലൂടെയാണ്. അതിനുള്ള സൗകര്യമാണ് നമ്മള്‍ അവര്‍ക്ക് പ്രദാനം ചെയ്യേണ്ടത്. മുറിക്കുള്ളില്‍ ഒരു ഊഞ്ഞാല്‍ കെട്ടുകയോ അല്ലെങ്കില്‍ കുട്ടികളുടെ സൈസിനനുസരിച്ച് ചെറിയൊരു ബെഡ് സ്ഥാപിക്കുകയോ ചെയ്യുക. ഭിത്തികളിലും മറ്റും കുട്ടികള്‍ക്ക് തങ്ങളുടെ കലാവാസന പ്രകടിപ്പിക്കുന്നതിനായി ഒരു ചോക്ക്‌ബോര്‍ഡ് വാളോ ആര്‍ട്ട് ഗാലറിയോ ഒക്കെ ഒരുക്കാവുന്നതാണ്.
placeholder
Representative Image | Photo: Canva.com
  • കുട്ടികള്‍ നിറങ്ങളുടെ ലോകത്തേയ്ക്ക് പ്രവേശിക്കുന്ന പ്രായമാണല്ലോ. എല്ലാ നിറങ്ങളോടും ഇഷ്ടവും കൗതുകവും നിറഞ്ഞുനില്‍ക്കുന്ന സമയത്ത് ആകര്‍ഷകമായ നിറങ്ങളാല്‍ മുറികള്‍ പെയിന്റടിക്കുകയും, ആക്‌സസറികള്‍ നിറയ്ക്കുകയും ചെയ്യാം. അതുപോലെ പല പാറ്റേണുകളിലും തീമുകളിലുമുള്ള വാള്‍പേപ്പറും മറ്റും ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യാം.
placeholder
Representative Image | Photo: Canva.com
  • മുറിയിലുള്ള എല്ലാ വസ്തുക്കളും കുട്ടികളുടെ പൊക്കത്തിനനുസരിച്ച് സ്ഥാപിക്കാന്‍ ശ്രദ്ധിക്കുക. ബുക്ക്‌ഷെല്‍ഫും സ്റ്റോറേജ് ബിന്നുകളുമെല്ലാം അവരുടെ വലുപ്പത്തിനനുസരിച്ചുള്ളതാണെങ്കില്‍ മാത്രമേ അവര്‍ക്കു സ്വന്തമായി അവ ഓര്‍ഗനൈസ് ചെയ്യാന്‍ സാധിക്കൂ. കളിപ്പാട്ടങ്ങള്‍, ഗെയിമുകള്‍, പുസ്തകങ്ങള്‍ എന്നിങ്ങനെ വലിയ ഒരു പാക്കേജ് തന്നെയുണ്ടാവും കുട്ടികളുടേതായി. ഇവയെല്ലാം കൃത്യമായി അടുക്കിവെയ്‌ക്കേണ്ടത് ആവശ്യവുമാണ്. ഹുക്കുകള്‍, റാക്കുകള്‍, പരമാവധി സ്റ്റോറേജ് സൗകര്യം ഉറപ്പുനല്‍കുന്ന ഫര്‍ണിച്ചര്‍ എന്നിവയെല്ലാം കുട്ടികളുടെ മുറിയില്‍ സ്ഥാപിക്കണം.
placeholder
Representative Image | Photo: Canva.com
  • കുട്ടികളെ എപ്പോഴും ഉത്സാഹഭരിതരാക്കി നിര്‍ത്തുക എന്നതാണ് അടുത്തത്. അവരുടെ മുറിയില്‍ ഒരു കിഡ്-ഫ്രണ്ട്‌ലി വര്‍ക്ക് ഏരിയ ഒരുക്കിക്കൊടുക്കേണ്ടത് അവരുടെ മാനസികവികസനത്തിനും ആവശ്യമാണ്. സ്വസ്ഥമായി ഹോംവര്‍ക്ക് ചെയ്യാനും പഠിക്കാനുമെല്ലാം ഈ വര്‍ക്ക് ഏരിയ ഉപകാരപ്പെടും. ഇതുപോലെ പ്രധാനപ്പെട്ട ഒന്നാണ് വായനാസൗകര്യം ഒരുക്കിക്കൊടുക്കലും. പ്രായത്തിനനുസരിച്ചുള്ള ധാരാളം പുസ്തകങ്ങളും അവര്‍ക്ക് വാങ്ങിനല്‍കണം. ഒപ്പം സ്വസ്ഥമായി വായിക്കാനുള്ള സ്ഥലവും ഒരുക്കിനല്‍കുക.
placeholder
Representative Image | Photo: Canva.com
  • കുട്ടികളുടെ മുറിയില്‍ ഒരു ടൈപ്പ് ലൈറ്റ് മാത്രം പിടിപ്പിക്കാതെ പലതരം ലൈറ്റിങ് നല്‍കാന്‍ ശ്രദ്ധിക്കുക. മുറിയ്ക്കുള്ളില്‍ പൊതുവായി ഒരു ട്യൂബ് ലൈറ്റ് പിടിപ്പിക്കുന്നതിനൊപ്പം വായിക്കാനും മറ്റുമായി ചെറിയ ലാമ്പുകളും പിടിപ്പിക്കണം. ഇതുവഴി ഇവര്‍ക്ക് രാത്രിയില്‍ ബാത്ത്‌റൂം കണ്ടുപിടിക്കാനും സഹായകമാകും.