വൈഷ്ണവി പങ്കുവെച്ചതെന്ന പേരില്‍ ഒരു ചിത്രം അടുത്തിടെ വൈറലായിരുന്നു.

തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന എഐ ചിത്രത്തിനും വാര്ത്തകള്ക്കുമെതിരേ നടിയും നടൻ സായ്കുമാറിന്റെ മകളുമായ വൈഷ്ണവി സായ്കുമാര്. തന്റെ അച്ഛനും അമ്മയും കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ലെന്ന് വൈഷ്ണവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രചരിപ്പിക്കപ്പെടുന്ന എഐ ചിത്രം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ അല്ല വന്നതെന്നും അവര്‍ വ്യക്തമാക്കി.
'നമസ്കാരം, ഞാന്‍ വൈഷ്ണവി സായ്കുമാര്. എന്റെ ഫാന്‍ പേജ് സൃഷ്ടിച്ച ഒരു എഐ ഇമേജിന്റെ പേരില്‍ കുറച്ചു ദിവസമായി എന്റെ കുടുംബത്തെക്കുറിച്ചും അച്ഛനേയും അമ്മയേയും എന്നേയും എന്റെ ജീവിതത്തേയുംക്കുറിച്ച് ചില പോസ്റ്റുകള്‍ കാണുന്നു. എന്റെ അച്ഛനും അമ്മയും കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല. എന്റെ ഇന്‍സ്റ്റഗ്രാം പേജിലല്ല ഈ പറയുന്ന എഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ദയവുചെയ്ത് എന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ പൊതുയിടത്തേക്ക് വലിച്ചിഴയ്ക്കരുത്. എന്റെ അച്ഛന് എന്റെ മനസ്സിലുള്ള സ്ഥാനം ഇങ്ങനെ എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം എനിക്കില്ല. ഞങ്ങളെ വെറുതേവിടണം', എന്നായിരുന്നു വൈഷ്ണവിയുടെ പോസ്റ്റ്.
വൈഷ്ണവി പങ്കുവെച്ചതെന്ന പേരില്‍ ഒരു ചിത്രം അടുത്തിടെ വൈറലായിരുന്നു. സായ്കുമാറിനൊപ്പമുള്ള എഐ ചിത്രമാണ് പ്രചരിക്കപ്പെട്ടത്. സായ്കുമാര് വൈഷ്ണവിയുടെ തോളില്‍ കൈവെച്ചിരിക്കുന്ന തരത്തിലായിരുന്നു ചിത്രം. ചിത്രത്തിന്റെ ക്യാപ്ഷനും വലിയ ചര്‍ച്ചയായി.
സായ് കുമാറിന്റേയും മുന്‍ഭാര്യ പ്രസന്ന കുമാരിയുടേയും മകളാണ് വൈഷ്ണവി. 2007- ല്‍ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടന് നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. മിനിസ്ക്രീനില്‍ സജീവമാണ് വൈഷ്ണവി.
Content Highlights: Vaishnavi Sai Kumar, daughter of actor Sai Kumar, addresses AI-generated images circulating online. She requests privacy and states her family is not for public judgment
Published: 23 Oct 2025, 11:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented