
ഒരാള്‍ മറ്റൊരാളുടെ ജീവനെടുക്കുന്നതിനേക്കാള്‍ നീചമായ ഒരു പ്രവൃത്തിയുണ്ടോ? കേവലം ആത്മരതിക്ക് വേണ്ടിയാണ് ആ കൊലപാതകങ്ങളെങ്കിലോ? അത്തരം കൊലയാളികളെ സീരിയല്‍ കില്ലേഴ്സ് അല്ലെങ്കില്‍ പരമ്പര കൊലയാളികള്‍ എന്ന് വിളിക്കും. അവരില്‍ ഏറ്റവും കൗശലമുള്ളവര്‍ പതിറ്റാണ്ടുകളോളം കാണാമറയത്തിരുന്ന് ഇരകളെ വെട്ടയാടിപ്പിടിക്കും സമൂഹത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തും. അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കും. അത്തരത്തിലുള്ള ഏതാനും പരമ്പര കുറ്റവാളികളെ തേടിയുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ യാത്രയാണ് 'കാച്ചിങ് കില്ലേഴ്സ്' എന്ന ഡോക്യുമെന്ററി പരമ്പര. നെറ്റ്ഫ്ലിക്സില്‍ രണ്ടു സീസണുകളായി പുറത്തിറക്കിയിരിക്കുന്ന ഈ ഡോക്യുമെന്ററി സീരീസ് അക്ഷരാര്‍ഥത്തില്‍ സിരകളെ മരവിപ്പിക്കും.
തുടര്‍കൊലപാതകങ്ങളുടെ ഭീതിയില്‍ സമൂഹം വിറങ്ങലിച്ചു നില്ക്കുന്ന അവസ്ഥയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം വാക്കുകള്‍ക്ക് അതീതമാണ്. സൗഹൃദങ്ങള്‍, കുടുംബം, കുട്ടികള്‍ തുടങ്ങിയ ചിന്തകളെല്ലാം മാറ്റിവച്ചുകൊണ്ട്, ഇരുപത്തിനാല് മണിക്കൂറും ഔദ്യോഗികകൃത്യത്തിനായി മാറ്റി വയ്ക്കുമ്പോള്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ അറിയാതെ ഒപ്പം കൂടും. വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന് ശേഷം കുറ്റവാളികളെ വെളിച്ചത്തേക്ക് കൊണ്ടുവരുമ്പോള്‍ ഇവര്‍ വിസ്മൃതിയിലേക്ക് ആഴ്ന്നുപോകും. അവരെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ഈ ഡോക്യുമെന്ററി. ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന തരത്തിലാണ് 'കാച്ചിങ് കില്ലര്‍' ഒരുക്കിയിരിക്കുന്നത്.
സൈമണ്‍ ഡെക്കര്‍, ഡയാനാ സോള്‍ വാക്കോ എന്നിവര്‍ നിര്‍മിച്ചിരിക്കുന്ന ഈ സീരീസിന്റെ ആദ്യഭാഗം 2021 ലാണ് പുറത്തിറങ്ങിയത്. രണ്ടാംഭാഗമാണ് ഇപ്പോള്‍ റിലീസിനെത്തിയിരിക്കുന്നത്. ദ ഗ്രീന്‍ ലിവര്‍ കില്ലര്‍, ദ ഹാപ്പി ഫേസ് കില്ലര്‍, ബിടികെ കില്ലര്‍, ഫീനിക്സ് കില്ലര്‍ തുടങ്ങിയ കൊടുംകുറ്റവാളികളിലേക്കുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ അവിശ്വനീയമായ യാത്രയാണ് ഈ സീരീസില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
Content Highlights: Catching Killers, Crime Documentary, serial killers, Netflix, Green River Killerm, Happy Face Killer, Investigation series
Published: 17 Feb 2022, 07:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented