ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനല്‍ സീരീസ് '1000 ബേബീസ്'- ന്റെ ട്രെയ്‌ലര്‍ സാമൂഹികമാധ്യമങ്ങളില്‍ റിലീസ് ചെയ്തു. വ്യത്യസ്തമായ അവതരണവുമായി എത്തിയ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.
നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ സീരീസിന്റെ ട്രെയ്‌ലര്‍ സസ്‌പെന്‍സ് ഉണര്‍ത്തുന്ന കഥാഗതിയുടെ സൂചന നല്‍കുന്നു. വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്പെന്‍സും ത്രില്ലും നിറഞ്ഞ '1000 ബേബീസ്'-ന്റെ സ്ട്രീമിങ് ഒക്ടോബര്‍ 18- ന് ആരംഭിക്കും. മലയാളം, തമിഴ്, തെലുഗു, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളില്‍ '1000 ബേബീസ്' സ്ട്രീം ചെയ്യും.
നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍, മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ സീരിസില്‍ അണിനിരക്കുന്നു. സഞ്ജു ശിവറാം, അശ്വിന്‍ കുമാര്‍, ആദില്‍ ഇബ്രാഹിം, ഷാജു ശ്രീധര്‍, ഇര്‍ഷാദ് അലി, ജോയ് മാത്യു, വികെപി, മനു എം ലാല്‍, ഷാലു റഹീം, സിറാജുദ്ദീന്‍ നാസര്‍, ഡെയിന്‍ ഡേവിസ്, രാധിക രാധാകൃഷ്ണന്‍, വിവിയ ശാന്ത്, നസ്ലിന്‍, ദിലീപ് മേനോന്‍, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രന്‍ എന്നിവരും '1000 ബേബീസ്'ല്‍ വിവിധ കഥാപാത്രങ്ങളായി എത്തുന്നു.
ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും ആര്യയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ത്രില്ലര്‍ സീരിസിന്റെ സംവിധാനം നജീം കോയയാണ്. നജീം കോയയും അറൗസ് ഇര്‍ഫാനും ചേര്‍ന്നാണ് '1000 ബേബീസി'ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഫെയ്‌സ് സിദ്ദിഖാണ് ഛായാഗ്രഹണം. ശങ്കര്‍ ശര്‍മ്മ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഈ ത്രില്ലര്‍ സീരീസിന്റെ സൗണ്ട് ഡിസൈനിങ് ധനുഷ് നായനാരും എഡിറ്റിങ് ജോണ്‍കുട്ടിയുമാണ്.
കലാസംവിധാനം- ആഷിക് എസ്, ശബ്ദമിശ്രണം- ഫസല്‍ എ, ബാക്കര്‍. സ്റ്റില്‍ ഫോട്ടോഗ്രാഫി- സന്തോഷ് പട്ടാമ്പി, അസോസിയേറ്റ് ഡയറക്ടേഴ്സ്- ജോമാന്‍ ജോഷി തിട്ടയില്‍, നിയാസ് നിസാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുനില്‍ കാര്യാട്ടുകര, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, വാര്‍ത്താ പ്രചരണം: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: 1000 babies malayalam series trailer disney hotstar
Published: 07 Oct 2024, 08:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented