സുലൈഖ മൻസിലിൽ അനാർക്കലി മരക്കാർ | ഫോട്ടോ: സ്ക്രീൻഗ്രാബ്
ലുക്മാന്‍ അവറാന്‍, അനാര്‍ക്കലി മരക്കാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഷ്‌റഫ് ഹംസ അണിയിച്ചൊരുക്കിയ ചിത്രമാണ് സുലൈഖ മന്‍സില്‍. ഈ പെരുന്നാള്‍ കാലത്ത് മൊഞ്ചുള്ള ഒരു മുസ്ലീം കല്യാണത്തിന്റെ കഥ പറയുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. മലപ്പുറത്തെ തിരൂര്‍ എന്ന് പ്രദേശത്താണ് ചിത്രം വികസിക്കുന്നത്.
സുലൈഖ മന്‍സിലിന്റെ എല്ലാമെല്ലാമാണ് ഹാല. അവിചാരിതമായി കണ്ടുമുട്ടുന്ന ഒരു ചെറുപ്പക്കാരനുമായി ഹാല പ്രണയിത്തിലാവുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഹാലയുടെ വീട്ടുകാര്‍ എതിര്‍ക്കുന്നു. അങ്ങനെ ആ വിവാഹം നടക്കാതെ പോകുന്നു. നഷ്ടപ്രണയത്തിന്റെ വിങ്ങലില്‍ കഴിയുന്ന ഹാല മറ്റ് വിവാഹങ്ങള്‍ക്ക് ഒന്നും സമ്മതിക്കുന്നില്ല.
വിവാഹങ്ങള്‍ക്ക് ഒന്നും സമ്മതിക്കാത്ത ഹാല ചേട്ടന്‍ സമീറിന് ഒരു നോവായി മാറുന്നു. പെട്ടെന്നാരു നാള്‍ പ്രവാസിയായ അമീന്‍ എന്നയാളുടെ ആലോചന ഹാലയ്ക്ക് വരികയാണ്. അതുവരെ മറ്റ് കല്ല്യാണങ്ങള്‍ക്ക് ഒന്നും സമ്മതിക്കാത്ത ഹാല ആ വിവാഹത്തിന് സമ്മതം മൂളുകയാണ്.
തുടര്‍ന്നങ്ങോട്ട് ഹാലയുടെ ജീവിതത്തില്‍ സംഭവിക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ഒരു മുസ്ലീം കല്ല്യാണത്തിന്റെ മൊഞ്ചും മനോഹാരിതയുമെല്ലാം ചിത്രം പകര്‍ത്തിയെടുത്തിട്ടുണ്ട്. അതിമനോഹരമായ ഫ്രെയിമുകളാണ് മറ്റൊരു പ്രത്യേകത.
കഥയ്ക്ക് തീരെ ലാഗില്ലെന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. അതിവേഗം തന്നെ ഹാലയുടെ കല്യാണ വിശേഷങ്ങളിലേക്ക് സുലൈഖ മന്‍സില് കടന്നുചെല്ലുന്നുണ്ട്. പ്രണയം, കുടുംബ ബന്ധങ്ങള്‍ എന്നിവയുടെ കഥ പറയുന്ന ചിത്രം മെല്ലെ ഒരു ഫീല്‍ ഗുഡ് ചിത്രത്തിന്റെ ട്രാക്കിലേക്കും കടന്നു ചെല്ലുന്നു.
ഹാലയായി വേഷമിടുന്നത് അനാര്‍ക്കലി മരക്കാറാണ്. അമീനായി ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ലുക്മാന്‍ അവറാനെത്തുന്നു. കഥയുടെ ഒടുവിലെന്ത് സംഭവിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ഒരു തരത്തിലും പിടി തരാത്ത തരത്തിലാണ് കഥയുടെ ഒഴുക്ക്.
തിയേറ്റര്‍ എമ്പാടും ഒരു മുസ്ലീം കല്ല്യാണത്തിന്റെ അന്തരീക്ഷ സൃഷ്ടിക്കാന്‍ അഷ്‌റഫ് ഹംസയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞു. ഒരു ചെറിയ കഥ എങ്ങനെയൊക്കെ മനോഹരമായി നീട്ടിയെടുക്കാമോ അങ്ങനെ എല്ലാം ചിത്രം നീട്ടിയെടുത്തിട്ടുണ്ട്.
ഷെബിന്‍ ബെന്‍സണ്‍, ജോളി, ഗണപതി, ചെമ്പന്‍ വിനോദ്, അമല്‍ദ, നിര്‍മല്‍ പാലാഴി, മാമ്മുക്കോയ, ദീപ തോമസ്, ശബരീഷ് വര്‍മ തുടങ്ങിയ വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. തന്റേതായ ഭാഷാ ശൈലിയും അവതരണത്തിലെ വ്യത്യസ്തയും കൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കാറുള്ള ലുക്മാന്‍ അവറാന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല.
ചെമ്പോക്‌സി മോഷന്‍ പിക്‌ചേഴസിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. സെഞ്ച്വറി ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം കേരളത്തില്‍ നിര്‍വഹിച്ചിരിക്കുന്നത്. ഈ പെരുന്നാള്‍ കാലത്ത് നിങ്ങളെ നിരാശപ്പെടുത്തില്ല, ധൈര്യമായി ടിക്കെറ്റടുക്കാം സുലൈഖ മന്‍സിലിന്.
Content Highlights: sulaikha manzil malayalam movie review, lukman, anarkali marakkar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..