മാളികപ്പുറം എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ശ്രീപഥ്, ദേവനന്ദ എന്നിവർ
വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. കൃത്യമായ രീതിയില്‍ വാണിജ്യപരമായ ചേരുവകളെല്ലാം ഒത്തിണങ്ങിയ ചിത്രം കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നത് തീര്‍ച്ചയാണ്. ശബരിമല കയറി അയ്യപ്പനെ കാണുവാനാഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അജയന്‍കുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് ആദ്യപകുതിയില്‍. അജയന്‍കുട്ടിയുടെ മകളാണ് കല്ല്യാണി. കല്ല്യാണിയുടെ ശബരിമല ദര്‍ശനമെന്ന ആഗ്രഹവും ഇതിനിടയിൽ അജയൻകുട്ടി നേരിടുന്ന സംഘര്‍ഷങ്ങളുമാണ് ആദ്യപകുതിയില്‍. നര്‍മത്തിനും ഗാനങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കികൊണ്ടാണ് ആദ്യപകുതി മുന്നേറുന്നത്.
അജയന്‍കുട്ടി എന്ന നാട്ടിന്‍പുറത്തുകാരന്‍ കഥാപാത്രം സൈജു കുറുപ്പിന്റെ കൈയില്‍ ഭദ്രമായിരുന്നു. ജീവിതത്തില്‍ ഒട്ടനവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും തന്റെ മകളുടെ ആഗ്രഹം സഫലീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു അച്ഛനാണ് അജയന്‍കുട്ടി. സൈജു കുറുപ്പിന്റെ സുഹൃത്തായി വന്ന രമേഷ് പിഷാരടിയുടേതാണ് എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം. ആദ്യപകുതിയിലെ നര്‍മങ്ങള്‍ പ്രേക്ഷകരിലേക്കെത്തുന്നതില്‍ അദ്ദേഹത്തിലെ ഹാസ്യതാരവും വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിലെ നടനും വിജയിക്കുന്നു. രണ്‍ജി പണിക്കരും, ടി.ജി.രവിയും, ശ്രീജിത്ത് രവിയുമെല്ലാം പതിവ് പോലെ തങ്ങളുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി.
ചില സംഘര്‍ഷാവസ്ഥകള്‍ കാരണം കുട്ടികളായ കല്ല്യാണിയും സുഹൃത്ത് പിയുഷും കൂടെ ഒറ്റയ്ക്ക് നടത്തുന്ന ശബരിമല യാത്രയാണ് രണ്ടാം പകുതി. ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ കടന്നുവരവോടെ ചിത്രം വേറിട്ടൊരു പാതയിലേക്ക് മാറുന്നു. തന്റെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് രണ്ടാം പകുതി തന്റേതാക്കി മാറ്റുന്നുണ്ട് ഉണ്ണി മുകുന്ദന്‍. നൃത്തരംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും ഉണ്ണി മുകുന്ദന്‍ കൈവരിച്ചിട്ടുള്ള അനായാസത കൈയടിച്ചുകൊണ്ടാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
കല്ല്യാണിയെയും പിയുഷിനെയും അവതരിപ്പിച്ച കുട്ടികളുടെ പ്രകടനത്തെക്കുറിച്ച് പറയാതെ മാളികപ്പുറം പൂര്‍ത്തിയാവില്ല. കുട്ടികളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഹാസ്യരംഗങ്ങളും വൈകാരിക രംഗങ്ങളും അത്ര തന്മയത്തോടെയാണ് ഇരുവരും അവതരിപ്പിച്ചത്.
ചിത്രത്തിന് അനുയോജ്യമായ ഫ്രെയിംസ് ഒരുക്കുന്നതില്‍ വിഷ്ണു നാരായണന്റെ ക്യാമറ വഹിച്ച പങ്ക് വളരെ വലുതാണ്. രാത്രികളിലെ സംഘട്ടന രംഗങ്ങളും ഗ്രാമങ്ങളിലെ ഭംഗിയും അത്ര മനോഹരമായിട്ടാണ് വിഷ്ണുവിന്റെ ക്യാമറ പകര്‍ത്തിയത്. സന്തോഷ് വര്‍മ, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കിയ ഗാനങ്ങളും മികച്ചതായിരുന്നു. ഗണപതി എന്ന് ആരംഭിക്കുന്ന ഗാനത്തിന് തീയ്യേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മികച്ച ട്വിസ്റ്റോട് കൂടിയാണ് ചിത്രം അവസാനിക്കുന്നത്. നര്‍മവും ഗാനവുമെല്ലാം കോര്‍ത്തിണക്കി കുടുംബപ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാകുന്ന വിഷയം കൃത്യമായി അവതരിപ്പിച്ചു എന്നത് സംവിധായകന്റെ വിജയമാണ്.
Content Highlights: Malikappuram review, Unni Mukundan, Malayalam Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..