അപ്രിയ സത്യങ്ങള്‍ പറയുന്ന 'ജനഗണമന', പൃഥ്വിരാജിന്റെയും സുരാജിന്റെയും താണ്ഡവം| Jana Gana Mana Review


ആദര്‍ശ് പി ഐ

2 min read
Read later
Print
Share

കോടതി മുറിയിലെ നീണ്ട വാദങ്ങളോടെയാണ് സിനിമ പുരോഗമിക്കുന്നത്. ഇത്ര ദീര്‍ഘമായ കോടതി രംഗങ്ങള്‍ അപൂര്‍വമായി മാത്രമേ സിനിമയില്‍ ഉണ്ടായിട്ടുളളൂ. പ്രേക്ഷകനെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതോടൊപ്പം കൃത്യവും വ്യക്തവുമായ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് സിനിമ.

Jana Gana Mana

ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമന. ഡിജോ ജോസ് ആന്റണി സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദിന്റേതാണ്. വര്‍ത്തമാനകാല രാഷ്ട്രീയവും വ്യവസ്ഥിതിയും ഉള്‍ക്കാമ്പോടെയാണ് സിനിമ അവതരിപ്പിക്കുന്നത്. അവിടെ കണ്ടും കേട്ടും അറിഞ്ഞ സംഭവങ്ങള്‍ തന്നെയാണ് ഇവിടെയും കാണാനാവുക. ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതികള്‍ തുറന്നു കാട്ടുന്ന സിനിമ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആ ചോദ്യങ്ങള്‍ക്ക് പൂര്‍ണമായും ഉത്തരം തരാതെ പ്രേക്ഷകനോട് സ്വയം ചിന്തിക്കാന്‍ പറയുക കൂടിയാണ് സിനിമ.

ഒരു ഹൈവേയ്ക്കടുത്ത് ഒരു സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കാണപ്പെടുന്നു. സ്ത്രീയെ റേപ്പ് ചെയ്യപ്പെട്ടതിന് ശേഷമാണ് കൊല്ലപ്പെട്ടത് എന്നു വരുന്നു. മരിച്ച സ്ത്രീ ആരാണെന്ന് വെളിപ്പെടുന്നതോടെ സംഭവത്തിന്റെ തീവ്രത വര്‍ധിക്കുന്നു. കുറ്റവാളികളെ പിടികൂടാന്‍ സാധിക്കാത്തതിനെതിരേ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാരെ പോലീസ് അടിച്ചമര്‍ത്തുന്നതോടെ വിഷയം ദേശീയ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായാണ് സജന്‍ കുമാര്‍ വരുന്നത്. കുറ്റവാളികളെ കണ്ടെത്താനുളള പോലീസ് ഉദ്യോഗസ്ഥരുടെ ശ്രമവും അവരുടെ നീക്കങ്ങളിലുടെയാുമാണ് കഥ സഞ്ചരിക്കുന്നത്. പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന നിരവധി രംഗങ്ങളുണ്ട്.

അതേസമയം, ഇരയെ വ്യക്തിഹത്യ നടത്തുന്ന, വേട്ടക്കാരുടെ പക്ഷം നില്‍ക്കുന്ന ആളുകളേയും കഥയില്‍ ചിത്രീകരിക്കുന്നു. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായും ക്രിമിനലുകളായും മുദ്രകുത്തുന്ന പ്രവണതയെ സുവ്യക്തമായി സംവിധായകന്‍ അടയാളപ്പെടുത്തുന്നുണ്ട്. അങ്ങനെ കൃത്യമായ രാഷ്ട്രീയം പറഞ്ഞു തന്നെയാണ് കഥയുടെ മുന്നോട്ടുപോക്ക്. അവിടെ ജനഗണമനയുടെ നയം വ്യക്തമാണ്.

അസിസ്റ്റന്റ് പോലീസ് കമ്മീഷണറായി മികച്ച പ്രകടനമാണ് സുരാജ് വെഞ്ഞാറമൂടിന്റേത്. മേലുദ്യോഗസ്ഥര്‍ പറയുന്നത് മാത്രം ചെയ്യാന്‍ വിധിക്കപ്പെട്ട നിസ്സഹായനായ പോലീസ് ഉദ്യോഗസ്ഥന്‍. കുറ്റവാളികളെ സമര്‍ത്ഥമായി പിടികൂടിയ സജന്‍ കുമാര്‍ ഒരു എന്‍കൗണ്ടറിലുടെ അവരെ കൊല്ലുന്നതു മുതല്‍ കഥ മറ്റൊരു തലത്തില്‍ എത്തുന്നു. തുടര്‍ന്ന് അദ്ദേഹം നേരിടുന്ന നിയമ നടപടികളാണ് കഥയില്‍.

കേസില്‍ പ്രതിഭാഗം അഭിഭാഷകനായി എത്തുന്ന അരവിന്ദ് സ്വാമിനാഥന്‍ എന്ന കഥാപാത്രത്തേയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച അഭിനയമാണ് പൃഥ്വിരാജ് സിനിമയിലുടനീളം കാഴ്ചവെക്കുന്നത്. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി ഷമ്മി തിലകന്റെ പ്രകടനവും പ്രശംസനീയമാണ്. മമ്ത മോഹന്‍ദാസ്, ശാരി, വിന്‍സി അലോഷ്യസ് എന്നിവരും തങ്ങളുടെ റോളുകള്‍ മികവുറ്റതാക്കി.

കോടതി മുറിയിലെ നീണ്ട വാദങ്ങളോടെയാണ് സിനിമ പുരോഗമിക്കുന്നത്. ഇത്ര ദീര്‍ഘമായ കോടതി രംഗങ്ങള്‍ അപൂര്‍വമായി മാത്രമേ സിനിമയില്‍
ഉണ്ടായിട്ടുളളൂ. പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതോടൊപ്പം കൃത്യവും വ്യക്തവുമായ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് സിനിമ. ആനുകാലിക വിഷയങ്ങളെ ഇന്നത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയും രാഷ്ട്രീയ അധികാരത്തിന് വേണ്ടി ചെയ്തുകൂട്ടുന്ന പ്രവര്‍ത്തികളും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു.സാധാരണക്കാരുടെ അവകാശങ്ങള്‍ക്ക് മുകളിലാണോ ക്രിമിനലുകളുടെ വ്യക്തിസ്വാതന്ത്ര്യമെന്ന ചോദ്യം ഉറച്ച ശബ്ദത്തിലാണ് ചിത്രം ചോദിക്കുന്നത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന കേട്ടു ശീലിച്ച വാക്യങ്ങളെ നായകന്‍ തന്നെ തിരുത്തുന്നുണ്ട്.

ഞെട്ടിക്കുന്ന ക്ലൈമാക്‌സ് ട്വിസ്റ്റുകള്‍ കൂടി ചേരുമ്പോള്‍ സിനിമ വേറിട്ട ആസ്വാദനതലത്തിലാണ് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്. കാലികപ്രസക്തിയുളള വിഷയം തനിമ ചോരാതെ അവതരിപ്പിക്കുന്നതോടൊപ്പം പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കാനും സിനിമയ്ക്കായിട്ടുണ്ട്. ഷാരിസ് മുഹമ്മദിന്റെ തിരക്കഥ അഭിനന്ദനാര്‍ഹമാണ്. ഉള്‍പ്പേറുന്ന രാഷ്ട്രീയം കൊണ്ടും വിഷയത്തിന്റെ അവതരണം കൊണ്ടുമെല്ലാം ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ് ജനഗണമന.

Content Highlights: Jana Gana Mana Malayalam Movie Review starring Prithviraj Sukumaran and Suraj venjaramoodu

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Theeppori Benny

2 min

വട്ടക്കുട്ടയില്‍ ചേട്ടായി മകന്‍ ബെന്നി, അഥവാ തീപ്പൊരി ബെന്നി|Theepori Benny Review

Sep 22, 2023


Voice of Sathyanathan
REVIEW

2 min

സാധാരണക്കാരന്റെ വോയ്​സ്; കളിയും കാര്യവുമായി സത്യനാഥൻ | Voice of sathyanathan Review

Jul 28, 2023


bhagavan dasante ramarajyam akshay radhakrishnan first look poster

2 min

തികഞ്ഞ പൊളിറ്റിക്കല്‍ സറ്റയര്‍; ഭഗവാന്‍ ദാസന്റെ രാമരാജ്യം റിവ്യു

Jul 21, 2023


Most Commented