
ഹാക്കിങ്, സാധ്യതകളുടെ വലിയ ലോകമാണ്. ഒരേസമയം വിപ്ലവവും വിനാശകാരിയുമാണത്. ഇങ്ങനെ ഒരു ഹാക്കിങ് ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് ഐ ആം കാതലന്‍ എന്ന ഗിരീഷ് എ.ഡിയുടെ ചിത്രം കൈകാര്യം ചെയ്യുന്നത്.
കേരളത്തിലെ ഒരു എഞ്ചിനീയറിങ് കോളേജില്‍ സപ്ലിയുടെ കൂമ്പാരത്തില്‍ നില്‍ക്കുന്നവനാണ് നായകന്‍ വിഷ്ണു. എവിടെ പരിപാടി അവതരിപ്പിച്ചാലും അവിടെ അപമാനം നേരിടേണ്ടിവരുന്ന ഒരു സാധാരണ പയ്യന്‍. വിഷ്ണുവിന് പ്രശ്നങ്ങൾ കോർത്തൊരു പ്രണയമുണ്ട്. പഠനകാര്യത്തില്‍ ഉഴപ്പനാണെങ്കിലും ഹാക്കിങ്ങില്‍ വലിയ പുള്ളിയാണ് അവന്‍. കൂട്ടുകാര്‍ക്കായി ചെറിയ ചെറിയ ഹാക്കിങ് നടത്തിയിരുന്ന അവന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു സംഭവം ഉണ്ടാവുന്നു. ഈ പൊല്ലാപ്പുകളും അതിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങളുമാണ് സിനിമയുടെ കാതൽ. ഉദ്വേഗവും നർമവും ഇഴചേർന്ന ഒട്ടേറെ രസമുഹൂര്‍ത്തങ്ങൾ ചിത്രം സമ്മാനിക്കുന്നുണ്ട്.
സൂപ്പര്‍ ഹിറ്റായ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നിവയ്ക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ.ഡി- നസ്ലിൻ ടീമൊന്നിച്ച 'ഐ ആം കാതലന്‍' മുൻചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു ജോണറാണ് കൈകാര്യം ചെയ്യുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്ന് ഇതുവരെ കണ്ടെതെങ്കില്‍ 'ഐ ആം കാതലന്‍' ഇതിനൊപ്പം ഒന്നാന്തരം ത്രില്ലർ മുഹൂർത്തങ്ങളും സമ്മാനിക്കുന്നുണ്ട്. റൊമാന്റിക്ക് നായകനില്‍ നിന്ന് വേറിട്ട മറ്റൊരു മുഖമാണ് നസ്ലിൻ ഈ ചിത്രത്തില്‍ കാഴ്ചവെച്ചിട്ടുള്ളത്. പ്രണയവും കോമഡിയും മാത്രമല്ല സീരിയസ് കഥാപാത്രവും തന്റെ കൈയിൽ സേഫാണെന്ന് നസ്ലിൻ ഇതിലൂടെ തെളിയിക്കുന്നു. അനിഷ്മയാണ് നായിക. ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി.ജി. രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പ്രശസ്ത നടൻ സജിന്‍ ചെറുകയില്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരും ചേർന്നാണ് ചിത്രം നിര്‍മിച്ചത്. സഹനിര്‍മാണം ടിനു തോമസ് (ഹിറ്റ്‌മേക്കേഴ്സ് എന്റര്‍ടെയിന്‍മെന്റ്‌സ്). ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം- ശരണ്‍ വേലായുധന്‍, സംഗീതം-സിദ്ധാര്‍ത്ഥ പ്രദീപ്, എഡിറ്റിംഗ്- ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം - വിവേക് കളത്തില്‍, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണന്‍ , മേക്കപ്പ് - സിനൂപ് രാജ്, വരികള്‍- സുഹൈല്‍ കോയ.
Content Highlights: i am kathalan movie review
Published: 07 Nov 2024, 02:45 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented