വാഗതനായ അര്‍ജുന്‍ അജു കരോട്ടുപാറയില്‍ ആണ് ഈ സൈക്കോ ത്രില്ലര്‍ വെബ് സീരീസ് ഹു; ദി അണ്‍നോണ്‍ ശ്രദ്ധനേടുന്നു.  ആര്‍എച്ച് 4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും റിലീസ് ചെയ്ത സീരീസിന്റെ  ആദ്യ എപ്പിസോഡ് സിനിയ, തീയറ്റര്‍ പ്ലേ, ഹൈ ഹോപ്‌സ് ഉള്‍പ്പടെ പ്രമുഖ എട്ട് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് റിലീസ് ചെയ്തിരുന്നു. 

ആദ്യ എപ്പിസോഡിന് നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യഭാഗം ചെറുതാണെങ്കിലും തീര്‍ത്തും ആവേശം നല്‍കുന്നതാണ്- അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

അക്ഷയ് മണിയുടെ ഛായാഗ്രഹണവും ജോ ഹെൻ​റിയുടെ പശ്ചാത്തലസംഗീതവും ഒരു ത്രില്ലറിന് പറ്റിയ അന്തരീക്ഷം ഒരുക്കിത്തരുന്നുണ്ട്. സംവിധായകന്‍ തന്നെ കഥയെഴുതിയ ഈ വെബ്‌സീരിസിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനിരുദ്ധന്‍ അനീഷ് കുമാറാണ്. അര്‍ജുന്‍, കാവ്യ, അഭി നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്നു. പി.ആര്‍.ഒ - പി.ശിവപ്രസാദ്.

Content Highlights: Who the unknown web series, Malayalam, Tamil, Akshay Mani, Arjun Aju, psycho thriller