
ഓണം റിലീസായെത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രചാരണത്തിരക്കുകളിലാണ് ദുൽഖർ സൽമാൻ. പ്രചാരണത്തിന്റെ ഭാഗമായി തമിഴ് മാധ്യമമായ വികടൻ നൽകിയ അഭിമുഖത്തിൽ താരം ഒരു നടനേക്കുറിച്ചുപറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്. ഇഷ്ടപ്പെട്ട തമിഴ് കൊമേഡിയൻ ആരെന്ന അവതാരകയുടെ ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി യോഗി ബാബു എന്നായിരുന്നു. അഭിമുഖത്തിന്റെ ഈ ഭാഗം യോഗി ബാബു തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
നല്ലൊരു മനുഷ്യനാണ് യോഗി ബാബുവെന്നാണ് അവതാരകയ്ക്ക് ദുൽഖർ സൽമാൻ നൽകിയ മറുപടി. കളങ്കമില്ലാത്ത മനുഷ്യനാണ്. ഇടയ്ക്ക് സുഖവിവരങ്ങൾ തിരക്കി തനിക്ക് മേസെജ് അയയ്ക്കും. താൻ ചെയ്യുന്നതിന്റെ ഒരു പങ്ക് മറ്റുള്ളവരിലേക്കും എത്തിക്കും. വളരെ കുറച്ചുപേരേ അങ്ങനെയുള്ളൂ. സന്തോഷവാനായ ഒരാളാണ്. അഭിനയത്തിന്റെ ഇടവേളയിൽ ക്രിക്കറ്റ് കളിക്കാനും പോകും. ചെയ്യുന്നതെല്ലാം നന്നായി ആസ്വദിക്കുകയും ചെയ്യും എന്നാണ് ദുൽഖർ യോഗി ബാബുവിനേക്കുറിച്ച് പറഞ്ഞത്.
ദുൽഖറിനൊപ്പം സിനിമ ചെയ്യാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് ദുൽഖറിന്റെ വാക്കുകൾ ട്വീറ്റ് ചെയ്തുകൊണ്ട് യോഗി ബാബു കുറിച്ചത്. ദുൽഖറിനൊപ്പം കോമഡി രംഗങ്ങൾ ചെയ്യാനാഗ്രഹമുണ്ടെന്നും യോഗി ബാബു എഴുതി. ഇതിന് മറുപടിയുമായി ദുൽഖറും രംഗത്തെത്തി. കാത്തിരിക്കുന്നു. കോമഡി മാത്രമല്ല, നിങ്ങൾ ഏതുവേഷവും ചെയ്യും. ഏത് ജോണറിൽപ്പെട്ട ചിത്രമായാലും നിങ്ങൾക്കൊപ്പം ഞാനഭിനയിക്കും. എന്റെ പ്രിയപ്പെട്ടവരിൽ ഒരാളാണ് നിങ്ങൾ. ദുൽഖർ എഴുതി.
ഈ മാസം 24-നാണ് ഓണച്ചിത്രമായ ദുൽഖർ നായകനാവുന്ന കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലെത്തുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാനോടൊപ്പം ഷബീർ കല്ലറക്കൽ, ചെമ്പൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.
Content Highlights: yogi babu and dulquer salmaan tweet and reply, king of kotha jailer movie
Published: 21 Aug 2023, 03:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented