ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളില്‍ അവതാകരന്‍ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് അക്കാദമി. വേദിയില്‍ ക്രിസ് റോക്കിനുണ്ടായ അപമാനത്തില്‍ മാപ്പ് ചോദിക്കുവെന്ന് അക്കാദമി അറിയിച്ചു. അതേ സമയം ക്രിസ് റോക്കിനെ തല്ലിയ നടന്‍ വില്‍ സ്മിത്തിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാണെന്ന് ഓസക്ര്‍ ചടങ്ങിന്റെ പ്രൊഡ്യൂസർ വില്‍ പാക്കര്‍ അറിയിച്ചു. ക്രിസിന് പരാതിയുണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് സാധ്യമാകൂ. എന്നാല്‍ അദ്ദേഹം അതിന് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വില്‍ സ്മിത്തിനെതിരേ അക്കാദമി നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്. അക്കാദമിയുടെ മഹത്തായ ചടങ്ങിനെ വില്‍ സ്മിത്ത് കളങ്കപ്പെടുത്തിയെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 18 ന് നടക്കുന്ന യോഗത്തില്‍ അക്കാദമി അംഗങ്ങള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യും. വില്‍ സ്മിത്തിനെ അക്കാദമയില്‍ നിന്ന് ആജീവനാന്തം വിലക്കാനും സാധ്യതയുണ്ട്.
വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്തിനെക്കുറിച്ച് ക്രിസ് നടത്തിയ പരാമര്‍ശമാണ് നടനെ ചൊടിപ്പിച്ചത്. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.
1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ വില്‍ സ്മിത്ത് അക്കാദമിയോടും ക്രിസ് റോക്കിനോടും പിന്നീട് മാപ്പ് പറഞ്ഞു.
Content Highlights: Will Smith slaps Chris Rock, Academy apologizes to Chris Rock, Police ready arrest actor
Published: 01 Apr 2022, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented