മേപ്പടിയാൻ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ വിഷ്ണു മോഹൻ ' കഥ ഇന്നു വരെ ' എന്ന തന്നെ തൻ്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറി കഴിഞ്ഞു. സാധാരണക്കാരുടെ ജീവിതഗന്ധിയായ രണ്ട് പ്രമേയങ്ങൾ വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാൻ തൻ്റെ രണ്ട് ചിത്രങ്ങളിലൂടെ വിഷ്ണു മോഹന് സാധിച്ചു.
ഈരാട്ടുപേട്ട കേന്ദ്രീകരിച്ച് ജയകൃഷ്ണൻ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരൻ്റെ ജീവിത സാഹചര്യങ്ങളിലൂടെ കഥ പറഞ്ഞ മേപ്പടിയാൻ എന്ന തൻ്റെ ആദ്യ ചിത്രം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജുമേനോനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്ത കഥ ഇന്നുവരെ തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളത്തിൽ ഇതുവരെ പറയാത്ത ഒരു പ്രണയ ചിത്രം വളരെ വ്യത്യസ്തമായി അവതരിപ്പിക്കാൻ വിഷ്ണു മോഹന് സാധിച്ചിരിക്കുന്നു എന്നാണ് രണ്ടാം വാരത്തിലും തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ തിരക്ക് കാണുമ്പോൾ മനസ്സിലാകുന്നത്.
സാധാരക്കാരുടെ ജീവിത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രണയവും സന്തോഷവും ദുഃഖവുമെല്ലാം വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ഈ രണ്ട് ചിത്രങ്ങളിലും. ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ തുടങ്ങി നീണ്ട താരനിരയാണ് കഥ ഇന്നുവരെ എന്ന ചിത്രത്തിൽ വേഷമിടുന്നത്.
Content Highlights: vishnu mohan director meppadiyan katha innuvare
Published: 30 Sept 2024, 08:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented