തിയറ്ററുകളിൽ ചിരി പടർത്തി 'കുറുക്കൻ' പ്രദർശനം തുടരുന്നു. കൗശലക്കാരനായ കുറുക്കൻ ആരെന്നറിയാനും കുറുക്കന്റെ കൗശലങ്ങൾ കാണാനുമായി പ്രേക്ഷകരെത്തുമ്പോൾ ഈ കർക്കിടകത്തിലും തീയറ്ററുകൾക്ക് വസന്തകാലമാകുന്നു. വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

To advertise here,

വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് 'കുറുക്കന്‍' നിർമ്മിച്ചത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം -ജിബു ജേക്കബ്, തിരക്കഥ, സംഭാഷണം -മനോജ് റാംസിങ്,  എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -സൈനുദ്ദീൻ, പ്രൊഡക്ഷന്‍ ഡിസൈനര്‍ -ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം- സുജിത് മട്ടന്നൂര്‍, മേക്കപ്പ്-ഷാജി പുല്‍പ്പള്ളി, അസോസിയേറ്റ് ഡയറക്ടര്‍ -അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യകല -കോളിൻസ് ലിയോഫിൽ, വിതരണം -വർണ്ണച്ചിത്ര ബിഗ് സ്ക്രീൻ, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്.