വിന്‍സി അലോഷ്യസ്, ഉണ്ണി ലാലു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രേഖ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'ഓര്‍മ്മകള്‍ ഒരുപാട്' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്. 

To advertise here,

അതേസമയം, ഈ വാരം മുതല്‍ 'രേഖ' കൂടുതല്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും താരങ്ങളുടെ പ്രകടനങ്ങളും കൈയടി നേടുന്നുണ്ട്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍ കെ.എസ്., വിഷ്ണു ഗോവിന്ദന്‍ എന്നിവരും ചിത്രത്തിലുണ്ട്. ജിതിന്‍ ഐസക്ക് തോമസാണ് 'രേഖ' സംവിധാനം ചെയ്തിരിക്കുന്നത്.

കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്സിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷന്‍സാണ് 'രേഖ' തിയേറ്ററുകളിലേക്കെത്തിക്കുന്നത്. നെറ്റ്ഫ്ളിക്സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം. ദി എസ്‌കേപ് മീഡിയം, മിലന്‍ വി.എസ്., നിഖില്‍ വി. എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷന്‍. 

എബ്രഹാം ജോസഫാണ് ക്യാമറ. രോഹിത് വി. എസ്. വാര്യത്താണ് എഡിറ്റിങ്. കല്‍രാമന്‍, എസ്. സോമശേഖര്‍, കല്യാണ്‍ സുബ്രമണ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അസ്സോസിയേറ്റ് നിര്‍മ്മാതാക്കള്‍- തന്‍സിര്‍ സലാം, പവന്‍ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എം. അശോക് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- വിപിന്‍ ദാസ്, മേക്ക് ആപ്പ് -റോണി വെള്ളത്തൂവല്‍, ബി.ജി.എം.- അബി ടെറന്‍സ് ആന്റണി, ടീസര്‍ എഡിറ്റ്- അനന്ദു അജിത്, പി.ആര്‍ & മാര്‍ക്കറ്റിംഗ്- വൈശാഖ് സി. വടക്കേവീട്, വി.എഫ്.എക്സ്.- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈന്‍- ആശിഷ് ഇല്ലിക്കല്‍.