വിൻസി അലോഷ്യസ്, ഉണ്ണി ലാലു എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തിയ "രേഖ" വളരെ ആവേശകരമായി കഥാപശ്ചാത്തലത്തിലൂടെ മുന്നേറുന്ന ചിത്രമാണ്. വളരെ കുറച്ചു തിയേറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശനത്തിന് എത്തിയിരുന്നത്. പടം കണ്ട ഓരോ പ്രേക്ഷകരും ഒരേ പോലെ മികച്ച ചിത്രമാണ് ഇതെന്ന് അഭിപ്രായം അറിയിക്കുമ്പോൾ, ഈ വാരം മുതൽ സിനിമ കൂടുതൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്.
റിലീസ് ദിനത്തിൽ ചിത്രത്തിന് പോസ്റ്ററുകൾ ഇല്ലാത്തതിനെക്കുറിച്ചും തിയേറ്ററുകൾ കുറഞ്ഞുപോയതിനെക്കുറിച്ചുമൊക്കെ സോഷ്യൽ മീഡിയ വഴി പരാതികൾ ഉയർന്നിരുന്നു. അതിനാണ് ഈ വാരം മുതൽ പരിഹാരമാകന്നത്. കാസർഗോഡൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പ്രണയ കഥ പറഞ്ഞു തുടങ്ങുന്ന രേഖ പതിയെ ത്രില്ലറിലേക്ക് വഴി മാറുകയാണ്. കൈയടക്കമുള്ള തിരക്കഥയും സംവിധാനമികവുമാണ് രേഖയെ പ്രേക്ഷകരുടെ ഇഷ്ടചിത്രമാക്കി മാറ്റിത്തീർക്കുന്നത്. വിൻസി അലോഷ്യസിന്റെ രേഖയും ഉണ്ണിലാലുവിന്റെ അർജ്ജുനായുള്ള പ്രകടനവും മറ്റു സഹതാരങ്ങളുടെ മികച്ച സപ്പോട്ടും ചേരുമ്പോൾ സിനിമ പ്രേക്ഷകരെ ത്രില്ലിങ്ങിന്റെ ഉന്നതിയിലേക്ക് എത്തിക്കുകയാണെന്ന് പറയാം.
കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ് അവതരിപ്പിക്കുന്ന "രേഖ" യിൽ പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു താരങ്ങൾ. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ദി എസ്കേപ് മീഡിയം. മിലൻ വി എസ്, നിഖിൽ വി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷൻ.
സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് 'രേഖ'യും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് "രേഖ" തിയേറ്ററുകളിൽ എത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം. രോഹിത് വി എസ് വാര്യത്താണ് എഡിറ്റർ. കൽരാമൻ, എസ്.സോമശേഖർ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.
അസ്സോസിയേറ്റ് നിർമ്മാതാക്കൾ- തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം- വിപിൻ ദാസ്, മേക്ക് ആപ്പ് - റോണി വെള്ളത്തൂവൽ, ബിജിഎം- അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ്- അനന്ദു അജിത്, പി.ആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ- ആശിഷ് ഇല്ലിക്കൽ.
Content Highlights: vincy aloshious unni lalu rekha movie gets more theatres
Published: 13 Feb 2023, 02:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented