“ഹണിക്ക് സിനിമയോടുള്ള പാഷൻ എനിക്ക് ശരിക്കും അറിയാവുന്നതാണ്. അതേക്കുറിച്ച് എന്നോട് സംസാരിക്കാറുണ്ട്.”

സംവിധായകൻ വിനയനും ഹണി റോസും | സ്ക്രീൻഗ്രാബ്
ഹണി റോസിനെയും അവരുടെ പുതിയ ചിത്രമായ റേച്ചലിന്റെ ട്രെയിലറിനെയും അഭിനന്ദിച്ച് സംവിധായകൻ വിനയൻ. സിനിമയോടുള്ള ഹണി റോസിന്റെ ഇഷ്ടം തനിക്കറിയാവുന്നതാണെന്ന് അദ്ദേഹം ട്രെയിലർ ലോഞ്ച് ചടങ്ങിൽ പറഞ്ഞു. ഒത്തിരി കഷ്ടപ്പാടുകൾ അനുഭവിച്ച് ഇറക്കുന്ന ചിത്രങ്ങൾ വിപ്ലവം സൃഷ്ടിച്ച ചരിത്രമുണ്ട്. ചെറിയ ചിത്രങ്ങൾ വിജയിക്കുമ്പോഴാണ് വലിയ സന്തോഷമുണ്ടാകുന്നത്. ഹണിയുടെ ഇങ്ങനെ ഒരു പെർഫോമൻസ് പ്രതീക്ഷിച്ചില്ലെന്നും വിനയൻ പറഞ്ഞു.
"ഇതൊരു ഗൗരവമുള്ള സിനിമയാണ്. ഒത്തിരി കഷ്ടപ്പാടനുഭവിച്ച് ഇറക്കുന്ന ഒരു പടമാണ്. അങ്ങനെ വരുന്ന സിനിമകളൊക്കെ വലിയ വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അനുഭവം അതാണ്. അതുകൊണ്ടുതന്നെ സംവിധായിക ആനന്ദിനിക്ക് മലയാള സിനിമയിൽ ഒരു വലിയ സീറ്റ് ഉണ്ടാവട്ടെ. ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്തതിൽ അവരെ അഭിനന്ദിക്കുന്നു. ബാബുരാജായാലും ഈ ചിത്രത്തിൽ അഭിനയിച്ച എല്ലാവരും എനിക്ക് വേണ്ടപ്പെട്ടവരാണ്. ഞാൻ ഏറ്റവും അഭിനന്ദിക്കുന്നത് നിർമാതാക്കളെയാണ്. നിങ്ങളാണ് ഈ റിസ്ക് എടുത്തിരിക്കുന്നത്. ആനന്ദിനി എന്ന ഒരു പുതിയ ഡയറക്ടർക്ക് വലിയ അവസരം കൊടുത്തിരിക്കുന്നു.
ഹണിയെപ്പറ്റി പറയുകയാണെങ്കിൽ രണ്ടായിരത്തി രണ്ടിലോ മൂന്നിലോ ആണ് പൃഥ്വിരാജിന്റെ ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ എന്നുള്ള പടത്തിന്റെ ഷൂട്ട് നടക്കുന്നത്.
അതിനടുത്താണ് ഹണിയുടെ വീട്. ഹണിയുടെ അച്ഛനും അമ്മയും ഹണിയും ഞാൻ താമസിക്കുന്ന റിസോർട്ടിൽ വന്ന് എന്നെ കണ്ടു. മകളെ നായികയാക്കണം എന്നാണ് പിതാവ് വർഗീസ് ചേട്ടന്റെ ആഗ്രഹം. ഞാൻ പറഞ്ഞു, കുറച്ചുകൂടി വലുതാകട്ടെ എന്ന്. അങ്ങനെ പുള്ളി എന്നെ പിന്തുടരാൻ തുടങ്ങി.
രണ്ടു മൂന്നു വർഷത്തിനുശേഷം ഞാനും ബാബു പള്ളാശ്ശേരിയും കൂടി ‘ബോയ്ഫ്രണ്ട്’ എന്നുള്ള ഒരു പടം ആലോചിച്ചു. പുതിയ ആൾക്കാരെ വച്ച് ചെയ്യാം, മണിക്കുട്ടനെ ഹീറോ ആക്കാം എന്നുള്ള ചർച്ച നടക്കുമ്പോഴാണ് കറക്റ്റ് ടൈമിൽ ഹണിയുടെ പിതാവ് വരുന്നത്. അങ്ങനെയാണ് ഹണി ബോയ്ഫ്രണ്ടിൽകൂടി വരുന്നത്. സത്യത്തിൽ ഹണി പറഞ്ഞ പോലെ ഞാൻ ദിവ്യാ ഉണ്ണി, പ്രിയാമണി തുടങ്ങിയവരെപ്പോലെ പുതിയ ആളുകളെ മലയാളത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഞാൻ പലപ്പോഴും ചോദിക്കുമ്പോൾ ഹണി പറയും, എന്റെ സമയം ആകുന്നേയുള്ളൂ സാർ എന്ന്. കാരണം ഇന്ന് മലയാളത്തിൽ ഏറ്റവും നല്ല ശമ്പളം മേടിക്കുന്ന നടിമാർ പത്ത് പടം ചെയ്താൽ കിട്ടുന്നതിൽ കൂടുതൽ പൈസ ഹണി ഒരു വർഷം ഉദ്ഘാടനത്തിൽക്കൂടി ഉണ്ടാക്കുന്നുണ്ട്. നിങ്ങൾക്കറിയാം, അതിൽ യാതൊരു സംശയവുമില്ല.
പക്ഷേ അതല്ല. ഹണിക്ക് സിനിമയോടുള്ള പാഷൻ എനിക്ക് ശരിക്കും അറിയാവുന്നതാണ്. അതേക്കുറിച്ച് എന്നോട് സംസാരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഞാൻ പറയട്ടെ, ഇതൊരു വലിയ സക്സസ് ആകട്ടെ. ചെറിയ ചിത്രങ്ങൾ സക്സസ് ആകുമ്പോഴാണ് വലിയ സന്തോഷം നമുക്കുണ്ടാകുന്നത്. ഞാനൊക്കെ ആദ്യകാലത്ത് ഈ കോമഡി ചിത്രങ്ങൾ ചെയ്തുകൊണ്ട് വന്നതാണ്. ‘ആകാശഗംഗ’ എന്ന ഹൊറർ പടം ചെയ്തു. പക്ഷെ സത്യത്തിൽ അതിലൊക്കെ
ഏറ്റവും കൂടുതൽ മനസ്സിൽ തൊട്ടുനിൽക്കുന്നത് വെറും 35 ലക്ഷം രൂപ മുടക്കി ചെയ്ത വാസന്തിയും ലക്ഷ്മിയും, അന്നത്തെ കാലത്ത് മൂന്നര കോടി രൂപ കളക്ട് ചെയ്തു എന്ന് പറയുന്നതാണ്. ഒരു കൊച്ചു ചിത്രം മാക്സിമം കളക്ട് ചെയ്തു എന്ന് പറയുന്നതാണ് നമുക്ക് ഒരു സന്തോഷം.
ഇതൊരു വലിയ സക്സസ് ആകും. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഇതിനെ സപ്പോർട്ട് ചെയ്യുന്നവർക്കൊക്കെ അതിന്റെ സന്തോഷം ഉണ്ടാകും." വിനയൻ കൂട്ടിച്ചേർത്തു.
Content Highlights: Director Vinayan lauds Honey Rose`s dedication and performance in the trailer launch of `Rachel`. He shares insights into her passion for cinema and her journey.
Published: 16 Nov 2025, 05:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented