റിലീസിന് തയ്യാറെടുത്ത് മക്കൾ സെൽവൻ വിജയ് സേതുപതി നായകനായെത്തുന്ന മൂന്ന് ചിത്രങ്ങൾ. വിജയ് സേതുപതിയും ശ്രുതി ഹാസനും കേന്ദ്ര കഥാപത്രങ്ങളായി എത്തുന്ന 'ലാഭം' സെപ്റ്റംബർ 9 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും. അന്തരിച്ച സംവിധായകൻ എസ്പി ജനനാഥനാണ് ചിത്രം സംവിധാനം ചെയ്തത്. പാക്കിരി എന്ന കര്‍ഷക നേതാവിനെ വിജയ്‌ സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത രൂപങ്ങളിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. . ഒരിടവേളയ്ക്ക് ശേഷം ശ്രുതി ഹാസൻ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ലാഭത്തിനുണ്ട്.

വിജയ് സേതുപതിയുടെ നായികയായി തപ്‍സി പന്നു അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രം 'അനബല്‍ സേതുപതി' സെപ്റ്റംബർ 17ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രദർശനത്തിനെത്തും. നവാഗതനായ ദീപക് സുന്ദര്‍രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബു, രാധിക ശരത്‍കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാഷന്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം.

ഡൽഹി പ്രസാദ് ദീനദയാലൻ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം 'തു​ഗ്ലക് ദർബാറും' റിലീസിന് തയ്യാറെടുത്തിരിക്കുകയാണെന്നാണ് സൂചന. സെപ്റ്റംബർ 10 വിനായക ചതുർത്ഥിക്ക് ഡയറക്ട് ടെലിവിഷൻ പ്രീമിയറായി ചിത്രം പ്രദർശനത്തിനെത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
റാഷി ഖന്നയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. പാർഥിപൻ, മഞ്ജിമ മോഹൻ, ​ഗായത്രി, ഭ​ഗവത് പെരുമാൾ തുടങ്ങിയവരും വേഷമിടുന്നു. ​ഗോവിന്ദ് വസന്തയാണ് സം​ഗീതം. 

content highlights : vijay sethupathi starrer annabelle sethupathi laabham and tughlaq durbar release date announced