
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ അവസാന സിനിമയായ ‘ജനനായകൻ’ ജൂലൈ 24-ന് തീയറ്ററുകളിലെത്തുകയാണ്. ഏഴ് മാസത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്. സിനിമയിലെ കുറേ ഭാഗങ്ങൾ വെട്ടിമാറ്റിയ സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് നൽകിയത്. എന്നാൽ, യു.കെയിൽ യാതൊരു മാറ്റങ്ങളുമില്ലാതെ സെൻസർ ബോർഡിന് സമർപ്പിച്ച പതിപ്പ് തന്നെയാണ് റിലീസ് ചെയ്യുക.
യു.കെയിലെ വിതരണക്കാരായ അഹിംസ എന്റർടെയ്ൻമെന്റാണ് ചിത്രം 15+ റേറ്റിങ്ങോടെ മാറ്റമില്ലാതെ റിലീസ് ചെയ്യുമെന്ന് ‘എക്സി’ലൂടെ അറിയിച്ചത്. 'തമിഴ്നാടിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സി ജോസഫ് വിജയ്' എന്ന അഭിസംബോധനയോടെയാണ് പ്രഖ്യാപനം. 'ജൂലൈ 24 മുതൽ യു.കെയിലെ തീയറ്ററുകളിൽ 'ജനനായകൻ' അൺകട്ട്് പതിപ്പായി, സംവിധായകൻ ഉദ്ദേശിച്ചതുപോലെ തന്നെയാണ് ചിത്രം പ്രദർശിപ്പിക്കുക. ഒരിക്കൽ കൂടി ദളപതി ആഘോഷം' എന്നാണ് വിതരണക്കാർ കുറിച്ചത്.
ഇന്ത്യയിൽ കാണാനാകാത്ത യഥാർഥ പതിപ്പ് ഒടിടിയിലെത്തുമെന്ന പ്രതീക്ഷയാണ് പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അതേസമയം, നിർമാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻ ശനിയാഴ്ച ചിത്രം 'എ' സർട്ടിഫിക്കറ്റ് നേടിയതായി സ്ഥിരീകരിച്ചു. 'തിയറ്ററുകളിൽ ഉടൻ കാണാം പ്രിയപ്പെട്ടവരേ..' എന്ന കുറിപ്പോടെയായിരുന്നു പ്രഖ്യാപനം. നേരത്തേ ചിത്രത്തിന് യുഎ 16+ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന ഉറപ്പാണ് അധികൃതർ നൽകിയിരുന്നതെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചിരുന്നു.
എഴ് മാസത്തെ പ്രതിസന്ധി
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനുവരിയിൽ റിലീസ് ചെയ്യാനായിരുന്നു ‘ജനനായകന്റെ’ പദ്ധതി. എന്നാൽ, സെൻസർ നടപടികളിലെ തർക്കം കാരണം റിലീസ് നീണ്ടു. പരിശോധനാ സമിതിയിലെ ഒരംഗം പരാതി നൽകിയതിനെ തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് കൈമാറി. കോടതിയെ സമീപിച്ചിട്ടും ആശ്വാസമൊന്നും ലഭിക്കാതെ ഒടുവിൽ ഏഴ് മാസത്തിന് ശേഷമാണ് 'എ' സർട്ടിഫിക്കറ്റോടെ റിലീസിന് അനുമതി ലഭിച്ചത്.
തമിഴക വെട്രി കഴകത്തെ (ടിവികെ) സൂചിപ്പിക്കുന്ന എല്ലാ പരാമർശനങ്ങളും ചിത്രത്തിൽനിന്ന് ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിച്ചു. കഥാപാത്രത്തിന്റെ പേര് 'ദളപതി വെട്രി കൊണ്ടാൻ' എന്നാണെന്നും അതിന്റെ ചുരുക്കരൂപമായ ടിവികെ മാറ്റേണ്ടി വരുമെന്നുമാണ് റിപ്പോർട്ട്. ഇതിനുപുറമെ 'അംബേദ്കർ, ഓം, ന്യൂ ഇന്ത്യ' എന്നിവയെ പരാമർശിക്കുന്ന സംഭാഷണങ്ങളിലും ദൃശ്യങ്ങളിലും മാറ്റം വരുത്താൻ നിർദേശിച്ചിട്ടുണ്ട്. ചില കഥാപാത്രങ്ങളുടെ പേരുകൾ, ചില രംഗങ്ങൾ, അസഭ്യപദങ്ങൾ എന്നിവയിലും ഭേദഗതി വരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
പുതിയ ടൈറ്റിൽ കാർഡ്
തമിഴ്നാട് തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ശേഷമാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനാൽ പതിവായി ഉപയോഗിച്ചിരുന്ന 'ദളപതി വിജയ്' എന്ന തലക്കെട്ടിന് പകരം 'തമിഴ്നാടിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സി ജോസഫ് വിജയ്്' എന്ന പുതിയ തലക്കെട്ട് കാർഡോടെയാകും ചിത്രം ആരംഭിക്കുക. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, ബോബി ഡിയോൾ, പൂജ ഹെഗ്ഡെ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlights: Jananayagan releases on July 24, 2026, after a 7-month delay., The UK version is uncensored and rated 15+, unlike the Indian 'A' rated version., The film features Vijay as the Chief Minister of Tamil Nadu., Censorship issues required removal of political references to TVK and specific dialogues., The film will feature the new title card: 'Honorable CM of Tamil Nadu C. Joseph Vijay'.
Published: 13 Jul 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented