
നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്കിടെ രശ്മികയുടെ പുതിയ ചിത്രത്തിന്റെ ടീസർ പങ്കുവെച്ച് വിജയ്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് വിജയ് ദേവരകൊണ്ട രശ്മികയുടെ പുതിയ ചിത്രമായ 'ദി ഗേൾഫ്രണ്ടി'ന്റെ ടീസർ പങ്കുവെച്ചത്. സിനിമയുടെ ടീസർ ഡിസംബർ ഒമ്പതാം തീയതി വിജയ് ദേവരകൊണ്ട റിലീസ് ചെയ്യുമെന്ന് നേരത്തേ രശ്മിക ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചിരുന്നു.
ആരാധകർക്കിടയിൽ നടിയുടെ പോസ്റ്റ് വലിയ ചർച്ചയായിരുന്നു. 'ബോയ്ഫ്രണ്ട് ഗേൾഫ്രണ്ടിനെ അവതരിപ്പിക്കുന്നു' എന്നായിരുന്നു ടീസർ റിലീസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തിൽ ഒരാളുടെ കമന്റ്. വിജയ് ദേവരകൊണ്ടയെയും രശ്മികയെയും ബന്ധിപ്പിച്ച് സാമൂഹികമാധ്യമങ്ങളിൽ ആരാധകരുടെ പലവിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. അതിനിടെയാണ് നടന്റെ പുതിയ പോസ്റ്റ്. ടീസറിലെ ഓരോ രംഗവും ഇഷ്ടമായെന്നും സിനിമ കാണാനുള്ള ആവേശത്തിലാണെന്നും നടൻ എക്സിൽ കുറിച്ചു.
ഞങ്ങളിൽ പല അഭിനേതാക്കൾക്കും അവർ ഭാഗ്യവതിയായിരുന്നു. ഞങ്ങളുടെ വലിയ വിജയങ്ങളുടെയും ഭാഗമായി. ഒരു അഭിനേതാവായും താരമായും വളർന്നു. എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ സിനിമാ സെറ്റിൽ 8 വർഷം മുമ്പ് കണ്ട അതേ പെൺകുട്ടിയായി തുടരുന്നു.-രശ്മികയെക്കുറിച്ച് നടൻ എക്സിൽ കുറിച്ചു. സിനിമക്ക് വിജയാശംസകൾ നേർന്നാണ് നടൻ പോസ്റ്റ് അവസാനിപ്പിച്ചത്.
ഈയിടെ പുറത്തിറങ്ങിയ ചിത്രമായ 'പുഷ്പ-2' കാണാനായി രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പം തിയേറ്ററിലെത്തിയത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ അമ്മ ദേവരകൊണ്ട മാധവി, സഹോദരൻ ആനന്ദ് ദേവരകൊണ്ട എന്നിവർക്കൊപ്പമാണ് രശ്മിക സിനിമ കാണാനെത്തിയത്. എന്നാൽ, വിജയ് ദേവരകൊണ്ട ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് നടിയുടെ 'ദി ഗേൾഫ്രണ്ട്' സിനിമയുടെ ടീസർ വിജയ് ദേവരകൊണ്ട റിലീസ് ചെയ്യുന്നത്.
Content Highlights: Vijay Deverakonda launched teaser of Rashmika Mandannas upcoming film
Published: 10 Dec 2024, 10:04 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented