
അമർ കൗശിക് | Photo: www.instagram.com/amarkaushik
സ്ത്രീ എന്ന ബോളിവുഡ് ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് അമര്‍ കൗശിക് ഒരുക്കുന്ന 'മഹാവതാര്‍' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ജനപ്രിയതാരം വിക്കി കൗശലാണ്. വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണിത്. വിക്കി കൗശലും അമര്‍ കൗശികും ഈ ചിത്രത്തിന് വേണ്ടി മദ്യമാംസാദികള്‍ ഒഴിവാക്കിയെന്നും സസ്യാഹാരത്തിലേക്ക് മാറിയെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം തള്ളിക്കളയുകയാണ് സംവിധായകന്.
ഫിലിം ഗ്യാനുമായുള്ള ഒരു സംഭാഷണത്തിലാണ് മഹാവതാറിന് വേണ്ടി നടനും സംവിധായകനും മദ്യവും മാംസാഹാരവും ഉപേക്ഷിക്കുമെന്ന അടിസ്ഥാന രഹിതമായ വാര്‍ത്തകളോട് അമര്‍ കൗശിക് പ്രതികരിച്ചത്.
'ഞാന്‍ വീണ്ടും പറയുകയാണ്, എവിടെ നിന്നാണ് ഇത്തരം കിംവദന്തികള്‍ വരുന്നത് ? ദയവായി ഇത് അവസാനിപ്പിക്കൂ. ഞങ്ങള്‍ ഔദ്യോഗികമായി പറയുന്നത് മാത്രം വിശ്വസിക്കുക.' അമര്‍ കൗശിക് പറഞ്ഞു.
പരശുരാമന്റെ കഥയായതിനാലാണ് നടനും സംവിധായകനും ഇത്തരം ഒരു തീരുമാനമെടുത്തതെന്നായിരുന്നു അഭ്യൂഹം. അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ വലിയ പൂജാ ചടങ്ങുകള്‍ നടക്കുമെന്നും തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്നും പ്രചരിക്കപ്പെട്ടു.
മഹാവതാര്‍
മഹാവതാര്‍ തന്റെ കരിയറിലെ വലിയൊരു ഉത്തരവാദിത്തമാണെന്ന് സംവിധായകന് അമര്‍ കൗശിക് നേരത്തെ പറഞ്ഞിരുന്നു. പരശുരാമന് തന്റെ ബാല്യകാല ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പിടിഐയ്ക്ക് നല്കിയ പ്രതികരണത്തില്‍ പറയുകയുണ്ടായി. അരുണാചല്‍ പ്രദേശിലെ പരശുരാമകുണ്ഡിന് അടുത്തായാണ് തങ്ങള്‍ താമസിച്ചിരുന്നതെന്നും പലപ്പോഴും അവിടം സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Director Amar Kaushik debunks rumors that he and actor Vicky Kaushal adopted a strict vegetarian and teetotal diet for the film 'Mahavatar' (based on Parshuram).
Published: 11 Nov 2025, 06:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented