
തരിയോട് എന്ന ഡോക്യൂമെന്ററിയ്ക്ക് ശേഷം നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയായ വഴിയെയുടെ ആദ്യ ഷെഡ്യൂളിന് പൂജയോടെ തുടക്കം. ഹോളിവുഡ് സംഗീത സംവിധായകനായ ഇവാൻ ഇവാൻസ് സംഗീതം കൈകാര്യം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടജ് സിനിമ കൂടിയാണ്. എൺപതിലധികം ഹോളിവുഡ് സിനിമകൾക്ക് സംഗീതമൊരുക്കിയ ഇദ്ദേഹം ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയുടെ ഭാഗമാകുന്നത്.
പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, അഥീന, ജോജി ടോമി, ശ്യാം സലാഷ്, രാജൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കൊവിഡ്-19-ന്റെ സാഹചര്യത്തില്‍ ചുരുങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.
വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയാണ് ഈ പരീക്ഷണ ചിത്രം നിർമ്മിക്കുന്നത്. കൊന്നക്കാട്, അരിയിരിത്തി, ബഡൂർ, കാനംവയൽ, പുളിങ്ങോം, ചെറുപുഴ കൂടാതെ ചില കാസർഗോഡ് കർണ്ണാടക ബോർഡറുകളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാന്പ്രത്ത്. കലാ സംവിധാനം: അരുൺ കുമാർ പനയാൽ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വാർത്താ വിതരണം: വി. നിഷാദ്. ട്രാൻസ്ലേഷൻ, സബ്ടൈറ്റിൽസ്: അഥീന, ശ്രീൻഷ രാമകൃഷ്ണൻ. സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു.
തന്റെ തന്നെ 'തരിയോട്' എന്ന ഡോക്യൂമെന്റ ചിത്രത്തിന്റെ സിനിമാറ്റിക് റീമേക്കായ 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ സംവിധായകൻ കൂടിയാണ് നിർമൽ. ഇതിഹാസ താരം റോജർ വാർഡ് കൂടാതെ മറ്റ് പല ഹോളിവുഡിൽ നിന്നടക്കമുള്ള താരങ്ങളും ഭാഗമാകുന്ന ചരിത്ര സിനിമയായാണ് 'തരിയോട്: ദി ലോസ്റ്റ് സിറ്റി' ഒരുങ്ങുന്നത്.
content highlights : Vazhiye Movie directed by Nirmal Baby
Published: 30 Sept 2020, 03:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented