കൊച്ചി: മലയാളത്തിലെ മികച്ച മാസ്സ് ആക്ഷന്‍ മമ്മൂട്ടി ചിത്രം 'വല്ല്യേട്ടന്‍' 4 കെ ഡോള്‍ബി അറ്റ്‌മോസ് ദൃശ്യമികവോടെ നവംബര്‍ 29-ന് തിയറ്ററുകളിലേക്ക് വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ തകര്‍പ്പന്‍ ടീസര്‍ പുറത്തിറങ്ങി.  രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് റീറിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് 4 കെ ദൃശ്യമികവോടെയും ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്.

To advertise here,

2000 സെപ്റ്റംബര്‍ പത്തിന് റിലീസായ ചിത്രത്തിന് 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും റിലീസ്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അറക്കല്‍ മാധവനുണ്ണിയുടെ ആവേശ ഭരിതമായ ആക്ഷന്‍ സ്വീക്വെന്‍സുകളും മാസും ക്ലാസും നിറഞ്ഞ ഡയലോഗുകളുമാണ് ടീസറില്‍ അവതരിപ്പിക്കുന്നത്. ടീസര്‍ ദൃശ്യമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍.എഫ്.വര്‍ഗ്ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ്, സായ് കുമാര്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത് മോഹന്‍ സിത്താരയാണ്. പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് രാജാമണിയും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രവിവര്‍മ്മനും ചിത്രസംയോജനം  നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമാണ്.

ചിത്രത്തിന്റെ സംഗീത സംവിധാനം റീമാസ്റ്റര്‍ ചെയ്തിരിക്കുന്നത് ബെന്നി ജോണ്‍സനാണ്. ഡോള്‍ബി അറ്റ്‌മോസ് മിക്‌സിംഗ് ചെയ്തത് എം ആര്‍ രാജകൃഷ്ണന്‍, ധനുഷ് നായനാരാണ് സൗണ്ട് ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാര്‍ത്തിക് ജോഗേഷ്. സെല്‍വിന്‍ വര്‍ഗീസാണ് (സപ്ത വിഷന്‍) കളറിസ്റ്റ്. ചിത്രത്തിന്റെ റീറിലീസിനായി മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നിര്‍വഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍). ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാര്‍ക്കറ്റിംഗ് ഏജന്‍സി.