ബോംബെ മലയാളിയായ സജീദ് എ സംവിധാനം ചെയ്യുന്ന 'വടക്കന്‍' എന്ന ചിത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ മേഘ നമ്പ്യാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രുതി മേനോന്‍റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവന്നത്. മലയാളത്തില്‍ 'സഞ്ചാരം' എന്ന ശ്രദ്ധേയ സിനിമയിലൂടെ തുടങ്ങി മുല്ല, അപൂര്‍വരാഗം, ഇലക്ട്ര, കിസ്മത്ത് തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രുതി മേനോൻ അഭിനയിച്ചിട്ടുണ്ട്.

To advertise here,

സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം കിഷോര്‍ ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സിനിമയുടെ ഓഡിയോ ട്രെയിലര്‍ ലോഞ്ച് അടുത്തിടെ നടന്നിരുന്നു. സിനിമയിലെ വ്യത്യസ്തമായ ഗാനമായ 'കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം...' എന്ന് തുടങ്ങുന്ന ഗാനവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നിഗൂഢമായ ഒരു സ്ഥലത്തെ പാരാനോര്‍മല്‍ ആക്ടിവിറ്റികളും തുടര്‍സംഭവങ്ങളുമാണ് ചിത്രമെന്ന സൂചന നല്‍കുന്നതാണ് സിനിമയുടെ ട്രെയിലർ.

ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കി, അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായാണ് 'വടക്കന്‍' ഒരുക്കിയിരിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്‍കുന്നു.

ആഗോളതലത്തില്‍ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ്  ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം 'വടക്കനി'ല്‍ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് ഒരുക്കുന്നത്. മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്‌സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നു.

ഇറ്റലിയിലെ 78-ാമത് ഫെസ്റ്റിവല്‍ ഇന്റര്‍നാഷണല്‍ ഡെല്‍ സിനിമ ഡി സലേര്‍നോ 2024-ൽ (സലേര്‍നോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍) ഒഫീഷ്യല്‍ കോംപറ്റീഷനില്‍ പ്രീമിയര്‍ ചെയ്തിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മാര്‍ഷെ ദു ഫിലിം 2024-ല്‍ ഹൊറര്‍, ഫാന്റസി സിനിമകള്‍ക്കായുള്ള പ്രത്യേക വിഭാഗമായ ഫന്റാസ്റ്റിക് പവലിയനില്‍ ഈ വര്‍ഷം ആദ്യം ചിത്രം തിരഞ്ഞെടുത്തിരുന്നു. സെലിബ്രിറ്റികളും ഹൊറര്‍ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്‌ക്രീനിങ്ങില്‍ ഏഴ് സിനിമകളില്‍ ഒന്നായാണ് വടക്കന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തില്‍ ഇടംനേടിയ ഏക മലയാളചിത്രവുമാണ്. അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ ചിത്രമായി 'വടക്കന്‍' തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സിലെ റിംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ബെസ്റ്റ് ഫീച്ചര്‍ ഫിലിം വിന്നറായിരുന്നു 'വടക്കന്‍'.

ഛായാഗ്രഹണം: കെയ്‌കോ നകഹാര ജെഎസ്സി, അഡീഷണല്‍ സിനിമാറ്റോഗ്രഫി: ഫിന്നിഷ് ഡിപി ലിനസ് ഒട്‌സാമോ, സൗണ്ട് ഡിസൈന്‍: റസൂല്‍ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, അരുണാവ് ദത്ത, റീ റെക്കോര്‍ഡിംഗ് മിക്‌സേഴ്‌സ്: റസൂല്‍ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, റോബിന്‍ കുട്ടി, ടീസര്‍ സൌണ്ട്‌സ്‌കേപ്പ്: റസൂല്‍ പൂക്കുട്ടി, ബിജിബാല്‍, രചയിതാവ്: ഉണ്ണി ആര്‍, എഡിറ്റര്‍: സൂരജ് ഇ. എസ്, സംഗീതസംവിധായകന്‍: ബിജിബാല്‍, വരികള്‍: ബി.കെ ഹരിനാരായണന്‍, ഷെല്ലി, എംസി കൂപ്പര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം ബാവ, കോസ്റ്റ്യൂം ഡിസൈനര്‍: ഖ്യതി ലഖോട്ടിയ, അരുണ്‍ മനോഹര്‍, മേക്കപ്പ്: നരസിംഹ സ്വാമി, ഹെയര്‍ സ്‌റ്റൈലിസ്റ്റ്: ഉണ്ണിമോള്‍, ചന്ദ്രിക, ആക്ഷന്‍ ഡയറക്ടര്‍: മാഫിയ ശശി, അഷ്‌റഫ് ഗുരുകുല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സ്ലീബ വര്‍ഗീസ്, സുശീല്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിന്‍ജോ ഒട്ടാത്തിക്കല്‍, കൊറിയോഗ്രാഫി: മധു ഗോപിനാഥ്, വൈക്കം സജീവ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്: ഫ്രാങ്കി ഫിലിം & ടിവി ഒവൈ, ഓള്‍ ടൈം ഫിലിം, വിഎഫ്എക്‌സ്: ഫ്രോസ്റ്റ് എഫ്എക്‌സ് (എസ്റ്റോണിയ) ഐവിഎഫ്എക്‌സ്, കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ് & ഗ്രേമാറ്റര്‍ (ഇന്ത്യ), കളറിസ്റ്റ്: ആന്‍ഡ്രിയാസ് ബ്രൂക്ക്ല്‍, ഡി സ്റ്റുഡിയോ പ്രൈം ഫോക്കസ് ലിമിറ്റഡ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ്: ശിവകുമാര്‍ രാഘവ്, പബ്ലിക് റിലേഷന്‍സ്: അതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, ഓഡിയോ ലേബല്‍: ഓഫ്ബീറ്റ് മ്യൂസിക്, സ്റ്റില്‍സ്: ശ്രീജിത് ചെട്ടിപ്പാടി, കേരള ഡിസ്ട്രിബ്യൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്.