പൊങ്കൽ റിലീസായെത്തിയ ധനുഷ് ചിത്രം 'ക്യാപ്റ്റൻ മില്ലറി'നെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിനും സംവിധായകൻ മാരി സെൽവരാജും. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരുടേയും പ്രതികരണം. 

To advertise here,

'ധനുഷ്‌, ശിവണ്ണ എന്നിവരുടെ അഭിനയ മികവ്, അരുൺ മാതേശ്വരന്റെ സംവിധാനം, സഹോദരൻ ജിവി പ്രകാശിന്റെ സംഗീത വൈഭവം, ഒപ്പം സത്യജോതി ഫിലിംസിന്റെ നിർമ്മാണം, നായിക പ്രിയങ്കാമോഹൻ, സ്റ്റണ്ട് മാസ്റ്റർ ദിലീപ് സുബ്ബരായൻ തുടങ്ങിയവരുടെ ക്രാഫ്‌റ്റിനെ ഞാൻ അഭിനന്ദിക്കുന്നു. അസാധാരണമായ ചിത്രമാണ് "ക്യാപ്റ്റൻ മില്ലർ". സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശങ്ങളുടെ വിശാലമായ ആഖ്യാനത്തോടെ സമർഥമായി നിർമ്മിച്ച ഈ ചിത്രം, ക്ഷേത്രപ്രവേശനത്തിനുള്ള അവകാശത്തിനായുള്ള അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാട്ടത്തെ ശക്തമായി ഉയർത്തിക്കാട്ടുന്നു', മാരി സെൽവരാജ് പറഞ്ഞു.

കേരളത്തിലും ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളും നിരൂപക പ്രശംസകളുമാണ് ലഭിക്കുന്നത്. ചിത്രത്തിന് ആദ്യ ദിനം കേരളത്തിൽ അറുപത് ലക്ഷത്തിൽപ്പരം ഗ്രോസ് കളക്ഷൻ ലഭിച്ചുവെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തത്. 

അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഒരു ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ധനുഷ്, ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, ജോൺ കൊക്കൻ, നിവേദിത സതീഷ്, എഡ്വേർഡ് സോണൻബ്ലിക്ക് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

സിദ്ധാർത്ഥ നുനിയുടെ ഛായാഗ്രഹണവും നാഗൂരാൻ രാമചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പി.ആർ.ഒ- പ്രതീഷ് ശേഖർ.