ഇംഗ്ലീഷിലും കന്നഡയിലും ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ വലിയ ദ്വിഭാഷാ ചിത്രമായി യാഷിന്റെ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’. കന്നഡയിലാണ് ചിത്രം ചിത്രീകരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ, അന്തർദേശീയ ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്യപ്പെടും. ഗീതു മോഹൻദാസാണ് ചിത്രത്തിന്റെ   രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. 

To advertise here,

കെ.ജി.എഫിന് ശേഷമുള്ള യാഷ് ചിത്രമെന്ന നിലയ്ക്ക് ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ടോക്സിക്കിനായി കാത്തിരിക്കുന്നത്. ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2025 ഏപ്രില്‍ 10-ന് ലോകമെമ്പാടും റിലീസ് ചെയ്യും