
ബോളിവുഡിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള രണ്ട് താരങ്ങളാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും. ഇന്ത്യയിലെമ്പാടും ഇരുവർക്കും വൻ ആരാധകവൃന്ദമാണുള്ളത്. മുൻപ് കരൺ അർജുൻ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച ഇവർ പിന്നീട് ഒരുചിത്രത്തിനായും ഒന്നിച്ചിരുന്നില്ല. സൽമാൻ ഖാൻ നായകനാവുന്ന ടൈഗർ 3-യിൽ ഷാരൂഖ് അതിഥിവേഷത്തിലെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഈ ചിത്രം ഷാരൂഖിന്റെ സാന്നിധ്യംകൊണ്ട് ഒരു കാമ്പയിനിലും ഇടംപിടിച്ചിരിക്കുകയാണ്.
ടൈഗർ 3യിൽ നിന്ന് ഷാരൂഖിനെ മാറ്റണമെന്നാണ് സൽമാൻ ഖാൻ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. ആമിർ ഖാൻ നായകനായ 'ലാൽ സിംഗ് ഛദ്ദ' ബോക്സ് ഓഫീസിൽ ശ്രദ്ധ നേടാത്തതിന് പിന്നാലെയാണ് ആരാധകർ പുതിയ ആവശ്യവുമായി എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇതാണ് സിനിമയുടെ പരാജയത്തിന് കാരണം എന്നാണ് ആരാധകരുടെ അവകാശവാദം.
വി ഡോണ്ട് വാണ്ട് എസ്ആർകെ ഇൻ ടൈഗർ 3 എന്ന ഹാഷ്ടാഗിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. 'വാർ' എന്ന സിനിമയിലെ ഹൃതിക് റോഷന്റെ കബീർ എന്ന കഥാപാത്രത്തെ ഷാരൂഖിന് പകരം കൊണ്ടുവരണമെന്നും ചില ആരാധകർ ആവശ്യപ്പെടുന്നുണ്ട്.
സ്പൈ യൂണിവേഴ്സ് എന്ന രീതിയിലാണ് ഷാരൂഖ് ഖാനെ ടൈഗർ 3യിൽ കൊണ്ടുവരുന്നത്. പത്താൻ എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിലാണ് ഷാരൂഖ് ടൈഗർ 3യിൽ എത്തുക. പത്താനിൽ ടൈഗർ 3യിലെ കഥാപാത്രമായി സൽമാനും അതിഥി വേഷത്തിലെത്തുന്നുണ്ട്.
Content Highlights: Tiger 3, Salman Khan, Sha Rukh Khan, Pathan, Salman Khan Fans' Twitter Campaign against Sha Rukh
Published: 14 Aug 2022, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented